പ്രധാനമന്ത്രി നരേന്ദ്രേ മോദി ഹരിത വളർച്ച സംബന്ധിച്ച ബജററാനന്തര ആദ്യ വെബിനാറിനെ ഇന്ന് അഭിസംബോധന ചെയ്യും. അടുത്ത മാസം പതിനൊന്ന് വരെ വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും പന്ത്രണ്ട് വെബിനാറുകൾ സംഘടിപ്പിക്കും. കേന്ദ്ര ബജററിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫല പ്രദമായി നടപ്പാക്കാൻ ആശയങ്ങളും നിർദേശങ്ങളും ലഭിക്കുന്നതിന് ഗവൺമെൻറ് സംഘടിപ്പിക്കുന്ന പന്ത്രണ്ട് ബജറ്റാനന്തര വെബിനാറുകളിൽ ആദ്യത്തേതാണിത്.
ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഈ വെബിനാറിൽ ഊർജ്ജവും ഊർജ്ജേതര ഘടകങ്ങളും ഉൾക്കൊള്ളുന്ന ആറ് സെഷനുകളുണ്ടാവും. രാജ്യത്ത് ഹരിത വ്യാവസായികം, സാമ്പത്തിക പരിവർത്തനം, പരിസ്ഥിതി സൗഹൃദ കൃഷി, സുസ്ഥിര ഊർജം എന്നിവയ്ക്ക് തുടക്കമിടുന്നതിന് കേന്ദ്ര ബജററിൽ അവതരിപ്പിച്ച ഏഴ് പ്രധാന മുൻഗണനകളിൽ ഒന്നാണ് ഹരിത വളർച്ച . ഇത് വൻതോതിൽ ഹരിത തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
