വെള്ളത്തിനടിയില്‍ ഏറ്റവും കൂടതല്‍ സമയം ചുംബിച്ച് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് മുങ്ങല്‍ വിദഗ്ധരായ ദമ്പതിമാര്‍. ദക്ഷിണാഫ്രിക്കക്കാരനായ ബെത്ത് നീലിനും കാനഡക്കാരിയായ മൈല്‍സ് ക്ലൂട്ടിയറുമാണ് വെള്ളത്തിനടിയില്‍ നിന്നുകൊണ്ടു കുടതുല്‍ സമയം ചുംബിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. നാലു മിനിറ്റും ആറു സെക്കന്‍ഡുമാണ് ഇവര്‍ ചുംബിച്ചത്. ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ മാലി ദ്വീപിലാണ് ഇരുവരും ചേര്‍ന്ന് ചുംബന റിക്കാര്‍ഡിട്ടത്. വിവാഹം നിശ്ചയം കഴിഞ്ഞ ഇരുവരും ദക്ഷിണാഫ്രിക്കയിലാണ് താമസം. വെള്ളത്തിനടിയില്‍ ചുംബിച്ചു ലോക റിക്കാര്ഡിടണമെന്ന ആഗ്രഹത്തിനു മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ തുടരാനുള്ള പരിശീലനവും ആരംഭിച്ചു. മുങ്ങല്‍ വിദഗ്ധരായ ഇരുവര്‍ക്കും പരിശീലനം ഗുണം ചെയ്തു. മൂന്ന് മിനിറ്റും 24 സെക്കന്‍ഡും ചുംബിച്ചുകൊണ്ട് 13 വര്‍ഷം മുമ്പ് സ്ഥാപിച്ചിരുന്ന റെക്കോര്‍ഡാണ് ഇവര്‍ തകര്‍ത്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വെള്ളത്തിനടിയില്‍ ചുംബന റിക്കാര്‍ഡ്
