◾കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തര്‍ക്കം നിയമയുദ്ധത്തിലേക്ക്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു മൂന്നു പേരടങ്ങിയ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കു നല്‍കി. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വിസി ഡോ. സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനു പേരുകള്‍ നിേേര്‍ദശിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നടപടികളാരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, […]
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പൊളിക്കപ്പെട്ട ഫ്ലാറ്റുകളുടെ നിർമ്മാതാക്കളായ ഹോളി ഫെയ്ത്ത് ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടി വയ്ക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹോളി ഫെയ്ത്തിന്‍റെ കമ്പനി സ്വത്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു. ഇവ ലേലം ചെയ്യുന്നതിന് മൂന്ന് മാസത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാരിന് കോടതി അനുവദിച്ചു. മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടിൽ […]
കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകൾ സംസ്ഥാന സർക്കാർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നൽകി
കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്കുള്ള പേരുകൾ സംസ്ഥാന സർക്കാർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നൽകി. താത്കാലിക വിസി സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനുള്ളതാണ് പേരുകൾ. മൂന്ന് പേരുൾപ്പെട്ട പാനലാണ് സംസ്ഥാനം ചാൻസലർക്ക് തീരുമാനത്തിനായി കൈമാറിയിരിക്കുന്നത്. കേരള ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ സതീഷ് […]
ജോയ് ആലുക്കാസ് ഗ്രൂപ്പ് ഐപിഒ യില്‍ നിന്ന് പിന്മാറി
പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് താല്‍കാലികമായി പിന്മാറി. സെബി വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറുകള്‍) യിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന […]
‘കാന്താര 2’ വില്‍ ഉര്‍വശി റൗട്ടേല നായിക
ബോക്‌സ് ഓഫീസില്‍ കോടികള്‍ കിലുക്കിയ കാന്തരയുടെ പ്രീക്വലായി എത്തുന്ന ‘കാന്താര 2’ വില്‍ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല നായിക. കാന്താര 2 എന്ന അടിക്കുറിപ്പില്‍ കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയോടൊപ്പമുള്ള ചിത്രം ഉര്‍വശി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരു സിനിമയ്ക്ക് 20 കോടി വരെയാണ് ഉര്‍വശിയുടെ പ്രതിഫലം. ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയില്‍ ഒരു ഗാന രംഗത്ത് അഭിനയിക്കാന്‍ രണ്ട് കോടി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാന്താര 2വില്‍ തന്റെ പ്രതിഫലം ഉര്‍വശി വീണ്ടും കൂട്ടാനാണ് […]
‘ഫേഡിംഗ് ഷേഡ്‌സ്’ കവിതാ വീഡിയോ
കാമ്പുള്ള ഒരു കവിത മനോഹരമായി ചിത്രീകരിച്ച് ഒരു വീഡിയോ രൂപത്തില്‍ ആക്കിയാലോ? അരുണ്‍ യോഗനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ഫേഡിംഗ് ഷേഡ്‌സ’് അത്തരത്തില്‍ ഒന്നാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി ജന്ററിംഗ് ഫാഷനെക്കുറിച്ചുമൊക്കെ ആകര്‍ഷകമായി പറയുന്ന വീഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിയിട്ടുണ്ട്. ഫഹ്മിത ഷിരിന്‍ ബി യാണ് കവിത രചിച്ചിരിക്കുന്നത്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ പെടുന്ന ഒരു വ്യക്തിയുടെ കഥയാണ് വീഡിയോ ദൃശ്യവല്‍ക്കരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെ ഉയരുന്ന കൂവലുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. […]
ഒകയ ഇവി അവതരിച്ചു, വില 83,999 രൂപ!
ഒകയ ഇവി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫാസ്റ്റ് എഫ്2എഫ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 83,999 രൂപ പ്രാരംഭ വിലയില്‍ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോഡിന് അനുസരിച്ച് 55 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സ്‌കൂട്ടറിന് കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയര്‍ ഷോക്ക് അബ്സോര്‍ബറുകളും സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിആര്‍എല്‍ ഹെഡ് […]
ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും
ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീര്‍ഷരായ തത്വചിന്തകരില്‍ ഒരാളായ ഹെഗെല്‍ ഇന്ത്യന്‍ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി. ഹെഗെലിന്റെ തത്വചിന്ത, ഇന്ത്യന്‍ ചരിത്രദര്‍ശനം, ഹിന്ദു മതവും ഇന്ത്യയിലെ തത്വചിന്തകളും, സാംഖ്യദര്‍ശനം. ന്യായവൈശേഷികം, ഭഗവദ്ഗീത, സൗന്ദര്യശാസ്ത്രം,ഹിന്ദുകല എന്നിവ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ‘ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും’. വി സി ശ്രീജന്‍. സൈന്‍ ബുക്‌സ്. വില 465 രൂപ.
തലച്ചോറിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്‌ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്‌ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം […]
രാത്രി വാര്‍ത്തകള്‍
മുഖ്യമന്ത്രിയ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം പൊലീസ് അടിച്ചമര്‍ത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജു നടത്തുകയും പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എട്ടു പ്രവര്‍ത്തകര്‍ക്കും നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദര്‍ശിക്കാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളമശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ കൈയേറ്റത്തിനെതിരേ ഷാഫി പറമ്പില്‍ നിയമസഭാ സ്പീക്കര്‍ക്കു പരാതി നല്‍കി. കേരള സാങ്കേതിക സര്‍വകലാശാല വൈസ് […]
