Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു

ഹരിപ്പാട് മുൻ ഡിവൈഎഫ്ഐ നേതാവായിരുന്ന അമ്പാടി ഉണ്ണി തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്എഫ്ഐ വനിത നേതാവ് പി ചിന്നു. സംഭവങ്ങളെല്ലാം ഫേസ്ബുക്ക് കുറിപ്പിലൂടെ നിഷേധിച്ചാണ് അക്രമത്തിനിരയായ ചിന്നു ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ഇന്നലെ നടന്നത് ഒരു അപകടം മാത്രമാണ് എന്നാണ് ചിന്നു ഇപ്പോള്‍ പറയുന്നത്. ഇതിന്‍റെ പേരില്‍ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണ്.ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു വ്യക്തമാക്കി. അതേസമയം, ചിന്നുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശേരിയിൽ യൂത്ത് കോൺഗ്രസ് – കെഎസ്‌യു മാർച്ചിൽ സംഘർഷം

മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധം പൊലീസ് അടിച്ചമർത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കളമശ്ശേരിയിൽ നടത്തിയ മാർച്ചിന് നേരെ ലാത്തിച്ചാർജ്. സംഘർഷത്തിൽ എട്ട് പ്രവർത്തകർക്കും നാല് പൊലീസുകാർക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദർശിക്കാനെത്തിയ എംഎൽഎമാരടക്കമുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് പ്രവർത്തകർ കളമശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.സമരക്കാർക്ക് നേരെ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞ് പോകാതെ വന്നതോടെ ലാത്തിച്ചാർജ് നടത്തി. കടകളിലേക്കും മറ്റും ഓടിക്കയറിയവരെയും പിന്നാലെയെത്തി അടിച്ചോടിച്ചു. പ്രവർത്തകരിൽ ഒരാളുടെ തലയക്ക് അടിയേറ്റു, മറ്റൊരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റവരെയടക്കം പൊലീസ് അറസ്റ്റ് […]

Posted inലേറ്റസ്റ്റ്

1,660 ലക്ഷം വര്‍ഷം മുമ്പുള്ള ദിനോസര്‍?

1660 ലക്ഷം വര്‍ഷം മുമ്പു ജീവിച്ചിരുന്ന മാംസാഹാരിയായ ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ബ്രിട്ടന്റെ തീരമേഖലയായ ബര്‍ണിസ്റ്റോണ്‍ ബേയിലെ ബീച്ചിലാണ് വിസ്മയജനകമായ ഈ കണ്ടെത്തല്‍. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്റെ കാലടയാളമാണിത്. മൂന്നടി നീളമുള്ള കാലടയാളം. മൂന്നു വിരലുകള്‍. സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ മേരി വുഡ്സ് എന്ന യുവതിയാണ് കാലടയാളം കണ്ടെത്തിയത്. പുറം തോടുള്ള കടല്‍ ജീവികളുടെ കാല്‍ പാടാണെന്ന തോന്നലില്‍ മേരി നടത്തിയ നിരീക്ഷണമാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായി മാറിയത്. താഴെനിന്ന് അരഭാഗംവരെ എട്ടോ ഒന്‍പതോ അടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിൽ സമസ്ത

പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിൽ സമസ്ത. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന – വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ നേരിട്ട് അറിയിച്ചിട്ടുണ്ട്.സമസ്തയുടെ വിലക്ക് ലംഘിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാ‌ർഥിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്കാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആര്‍എസ് എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍

ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്‍റെ  കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ് എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിൻ കേസ് 33 തവണ നീട്ടിവച്ചതും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവർത്തകനും ചേർന്നാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്‍കി. ആശ്രമം കത്തിച്ച ശേഷം പ്രകാശ് റീത്ത് അവിടെ വച്ചു. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിൽ പുലിയിറങ്ങി

പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിൽ പുലിയിറങ്ങി രണ്ട് പശുക്കളെ കൊന്നു. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി

യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ പ്രശ്നങ്ങൾ തുടങ്ങിയത്. ഈ മാസം ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവറും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനി വിഷയത്തിൽ പ്രതിഷേധിച്ച രാജ്യസഭയിലെ പന്ത്രണ്ട് എംപിമാർക്കെതിരെ നടപടി ഉണ്ടായേക്കും

പാർലമെന്‍റ് സമ്മേളനം മാർച്ച് പതിമൂന്നിന്  ചേരാനിരിക്കെ, അദാനി വിഷയത്തിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടി വന്നേക്കും. രാജ്യസഭയിലെ പന്ത്രണ്ട് എംപിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. അദാനിക്കെതിരായ ഹിന്‍ഡെൻബെർഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായി പാർലമെന്‍റ് തടസ്സപ്പെടുത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലാണ് ഇപ്പോള്‍ നടപടിക്ക് നീക്കം നടക്കുന്നത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്യസഭാ അധ്യക്ഷൻ 12 പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. ഒമ്പത് കോണ്‍ഗ്രസ് എംപിമാരുടെയും മൂന്ന് […]