1660 ലക്ഷം വര്‍ഷം മുമ്പു ജീവിച്ചിരുന്ന മാംസാഹാരിയായ ദിനോസറിന്റെ കാലടയാളം കണ്ടെത്തി. ബ്രിട്ടന്റെ തീരമേഖലയായ ബര്‍ണിസ്റ്റോണ്‍ ബേയിലെ ബീച്ചിലാണ് വിസ്മയജനകമായ ഈ കണ്ടെത്തല്‍. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്റെ കാലടയാളമാണിത്. മൂന്നടി നീളമുള്ള കാലടയാളം. മൂന്നു വിരലുകള്‍. സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ മേരി വുഡ്സ് എന്ന യുവതിയാണ് കാലടയാളം കണ്ടെത്തിയത്. പുറം തോടുള്ള കടല്‍ ജീവികളുടെ കാല് പാടാണെന്ന തോന്നലില്‍ മേരി നടത്തിയ നിരീക്ഷണമാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായി മാറിയത്. താഴെനിന്ന് അരഭാഗംവരെ എട്ടോ ഒന്‍പതോ അടി വരെ ഉയരമുള്ള ഇനം ദിനോസറിന്റേതാണ് ഈ കാല്പാദമെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. വിരലുകളിലെ നഖങ്ങള്‍ മണലില്‍ ഊന്നിയിട്ടുള്ള രീതിയില്‍ നിന്നാണ് ദിനോസറിന്റെ സ്വഭാവം മനസിലാക്കിയതെന്നാണ് ഫോസില്‍ ഗവേഷകനായ ഡീന്‍ ലോമാക്സ് പറയുന്നത്. ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ജുറാസിക് തീരം ഇതിന് മുന്‍പും ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശമാണ്. ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും വലിയ ദിനോസര്‍ കാല്‍പാദമാണ് ഇവിടെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. തീരശോഷണത്തില്‍ കാല്പാട് നഷ്ടമാകാതിരിക്കാന്‍ പ്രദേശത്തെ മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുകയാണെന്നു യോര്‍ക്ക്ഷെയര്‍ ജിയോളജിക്കല്‍ സൊസൈറ്റി വെളിപെടുത്തി.
1,660 ലക്ഷം വര്‍ഷം മുമ്പുള്ള ദിനോസര്‍?
