പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിൽ സമസ്ത. വിഷയം ചർച്ച ചെയ്യാൻ സമസ്തയുടെ യുവജന – വിദ്യാർത്ഥി സംഘടനകൾ യോഗം വിളിച്ചു. എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംയുക്ത യോഗം നാളെ കോഴിക്കോട് ചേരും. രാവിലെ 11മണിക്കാണ് യോഗം. സംഭവത്തിലുള്ള അതൃപ്തി സാദിഖലി തങ്ങളെ നേതാക്കൾ നേരിട്ട് അറിയിച്ചിട്ടുണ്ട്.സമസ്തയുടെ വിലക്ക് ലംഘിച്ചാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സി ഐ സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി വേദി പങ്കിട്ടത്. സാദിഖലി തങ്ങളുടെ നടപടിയില്‍ സമസ്ത കടുത്ത അതൃപ്തിയിലാണ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് സമസ്ത എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദൃശ്ശേരിയെ നേരത്തെ നീക്കിയത്.
പാണക്കാട് സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയിൽ സമസ്ത
