സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍എസ്എസ് പ്രവർത്തകനും ചേർന്നാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്കി. ആശ്രമം കത്തിച്ച ശേഷം പ്രകാശ് റീത്ത് അവിടെ വച്ചു. പ്രകാശിന്റെ ആത്മഹത്യ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ കസ്റ്റഡിയിൽ വാങ്ങിയാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെത്തിയത്. ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ശബരി എന്ന ആളെയാണ് ഇനി പിടികൂടാനുള്ളത്.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
