പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിൽ പുലിയിറങ്ങി രണ്ട് പശുക്കളെ കൊന്നു. ശാന്ത,വീരൻ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. തുടർന്ന് ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു.
പാലക്കാട് മലമ്പുഴയിലെ ജനവാസ മേഖലയായ കൊല്ലങ്കുന്നിൽ പുലിയിറങ്ങി
