◾ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. മലബാര്‍ ദേവസ്വത്തിനു കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിട്ടു. ◾മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് വേട്ടയാടുന്ന നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായവര്‍ […]
ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു
ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിൽ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മട്ടന്നൂർ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഇന്നലെയാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ […]
ആദിവാസി യുവാവിന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദർശൻ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് തൂങ്ങിമരിച്ച നിലയിൽ […]
അദാനി 25-ാം സ്ഥാനത്ത്, ആസ്തി 4,910 കോടി ഡോളര്‍!
ബ്‌ളൂംബെര്‍ഗിന്റെ ആഗോള അതിസമ്പന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 25-ാം സ്ഥാനത്തേക്ക് വീണു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട് ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് അദാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. തുടര്‍ന്ന്, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തിയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഈവര്‍ഷം മാത്രം 7,150 കോടി ഡോളറിന്റെ ഇടിവ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായി. ഇപ്പോള്‍ ആസ്തി 4,910 കോടി ഡോളറാണ്. 8,360 കോടി ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ […]
ബ്രോഡ്കാസ്റ്റ് ചാനലുമായി ഇന്‍സ്റ്റഗ്രാം
ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ടെലഗ്രാമിലുള്ളതിന് സമാനമായ ഒരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. ‘ബ്രോഡ്കാസ്റ്റ് ചാനല്‍’ എന്ന പേരില്‍ ഇന്‍സ്റ്റയില്‍ ‘പുതിയ ബ്രോഡ്കാസ്റ്റിങ് ചാറ്റ് ഫീച്ചര്‍’ ആരംഭിക്കാനാണ് മെറ്റ തയ്യാറെടുക്കുന്നത്. മെറ്റയുടെ കീഴിലുള്ള പ്രോഡക്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലൂടെ ആദ്യം അറിയിക്കും. അതിന്റെ ഭാഗമായി മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ അറിയാന്‍ സാധിക്കുന്ന മെറ്റാ ബ്രോഡ്കാസ്റ്റ് ചാനലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ചാനല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇന്‍സ്റ്റയിലെ ബ്രോഡ്കാസ്റ്റ് ചാനലുകളുടെ പ്രവര്‍ത്തനം ടെലഗ്രാമില്‍ നിലവിലുള്ള […]
അജയ് ദേവ്ഗണ്‍, അമല പോള്‍ ‘ഭോലാ’ ഗാനം
അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. അജയ് ദേവ്ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ ആണ് നായകന്‍’. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള കാര്‍ത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’യാണ് റീമേക്കായി ഹിന്ദിയില്‍ എത്തുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് […]
ആയിരം കോടി ക്ലബ്ബില്‍ ഷാറുഖ് ചിത്രം ‘പഠാന്‍’
റിലീസ് ചെയ്ത് 27-ാം ദിവസം ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ച് ഷാറുഖ് ഖാന്‍ ചിത്രം പഠാന്‍. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പഠാനിപ്പോള്‍. ഇന്ത്യയില്‍ നിന്നു മാത്രം പഠാന്‍ വാരിയത് 620 കോടിയാണ്. ഓവര്‍സീസ് കളക്ഷന്‍ 380 കോടിയും. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം 106 കോടിയോളമാണ് നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 57 കോടിയായിരുന്നു കളക്ഷന്‍. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന […]
ആര്യ കമാന്‍ഡര്‍ ഇ-മോട്ടോര്‍ സൈക്കിള്‍
ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ആര്യ കമാന്‍ഡര്‍ ഇ-മോട്ടോര്‍ സൈക്കിള്‍ അടുത്തമാസം അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ആര്യ ഓട്ടോമൊബൈല്‍സ് 4.4 കിലോവാട്ട് അവര്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കിലാണ് ആര്യ കമാന്‍ഡര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ഇത് 3 കിവാട്ട് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിക്കുകയും മണിക്കൂറില്‍ 90 കിമി വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ആര്യ കമാന്‍ഡര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. ടെലിസ്‌കോപ്പിക് […]
എന്റെ മുഖ പ്രസംഗങ്ങള്‍
അയോധ്യാനന്തരമുള്ള പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരള ടൈംസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ എന്ന് നിലയില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്തവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി അക്കാലത്തെ സമഗ്രമായ ലോകവീക്ഷണത്തിന് ഈ പുസ്തകം സഹായകമാകും. പോത്തന്‍ ജോസഫ്, ഫ്രാങ്ക് മൊറെയ്‌സ്, ബി ജി. വര്‍ഗീസ് എന്നിവരുടെ പ്രസിദ്ധമായ മുഖപ്രസംഗങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ‘എന്റെ മുഖ പ്രസംഗങ്ങള്‍’. സെബാസ്റ്റ്യന്‍ പോള്‍. ലാവണ്യ ബുക്‌സ്. വില 375 രൂപ.
മുട്ട കഴിക്കാം, ആരോഗ്യം സംരക്ഷിക്കാം
ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇത്തരമൊരു പഠനം പറയുന്നത് അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയോ രക്തസമ്മര്‍ദത്തെയോ പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ & എപ്പിഡമോളജിയിലെ വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. ഗ്രീസിലെയും ഓസ്‌ട്രേലിയയിലെയും സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനവും ഇതിനെ ശരിവയ്ക്കുന്നു. കുറഞ്ഞ സാച്ചുറേറ്റഡ് കൊഴുപ്പുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമം […]
