കോഴിക്കോട് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജതമാക്കിയതായി പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ബലമായി മദ്യം നൽകാൻ ശ്രമിച്ചു എന്നും പറയുന്നു.
രാത്രി വാര്‍ത്തകള്‍
കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനു കാരണം നികുതി പിരിവിലെ അലംഭാവമല്ല, കേന്ദ്രം അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ ബജറ്റിനെതിരേ സമരം ചെയ്യാത്ത പ്രതിപക്ഷം കേരളത്തിനെതിരേയാണ് സമരം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ മഞ്ചേശ്വരം കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ച എന്താണെന്നു ജനങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്നും പിണറായി പറഞ്ഞു. യാത്ര മാര്‍ച്ച് 18 നു തിരുവനന്തപുരത്തു സമാപിക്കും. സാമ്പത്തിക […]
തേയില കയറ്റുമതിയില്‍ 18 ശതമാനം വര്‍ധന
ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി 2022 ജനുവരി-നവംബറില്‍ 18 ശതമാനം ഉയര്‍ന്നു. ലേലവില ഇക്കാലയളവില്‍ കിലോയ്ക്ക് 7 രൂപവരെ വര്‍ദ്ധിച്ചു. 200 ദശലക്ഷം കിലോയാണ് ജനുവരി-നവംബറില്‍ കയറ്റുമതി ചെയ്തത്. 2021 ജനുവരി-ഡിസംബറിലെ കയറ്റുമതി 176.53 ദശലക്ഷം കിലോഗ്രാമായിരുന്നു. 2022 ഡിസംബറിലെ കണക്കുകൂടി ലഭിക്കുമ്പോഴേക്കും കയറ്റുമതി 230 ദശലക്ഷം കിലോ കവിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ കുറഞ്ഞവില, ഉയര്‍ന്ന ഉത്പാദനച്ചെലവ് എന്നിവമൂലം പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് 2022 സമ്മാനിച്ചത് മികച്ചനേട്ടമാണ്. 2022ലെ മൊത്തം ഉത്പാദനത്തില്‍ 90 ശതമാനവും സി.ടി.സി ഇനമായിരുന്നു. ഓര്‍ത്തഡോക്സ് […]
ഹൊറര്‍ ത്രില്ലര്‍ ‘നോ എന്‍ട്രി’ ട്രെയിലര്‍
ആന്‍ഡ്രിയ ജെറെമിയ നായികയായെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ‘നോ എന്‍ട്രി’യുടെ ട്രെയിലര്‍ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയില്‍ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആള്‍ സോംബിയായി മാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആന്‍ഡ്രിയ ചിത്രത്തിലെത്തുന്നു. ആദവ് കണ്ണദാസന്‍, രണ്യ റാവു, മനസ്, ജാന്‍വി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ആര്‍. അളകുകാര്‍ത്തിക് […]
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കടുവ’ തമിഴിലേക്ക്
പൃഥ്വിരാജ്-ഷാജി കൈലാസ് മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രം ‘കടുവ’ തമിഴിലേക്ക്. മാര്‍ച്ച് 3ന് തമിഴില്‍ മൊഴിമാറ്റം ചെയ്ത് കടുവ എത്തും. 50 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമ തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ മലേഷ്യന്‍ കമ്പനി മൂന്ന് കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി സിനിമയില്‍ പറയുന്നുണ്ട്. സകല മേഖലയിലും അഴിമതി നിറഞ്ഞ മലേഷ്യയുടെ നേര്‍ചിത്രമാണ് സിനിമയില്‍ തെളിയുന്നതെന്ന തരത്തിലും, ഈ […]
ഇലക്ട്രിക് വാഹന വിപണിയില്‍ കേരളത്തിന്റെ കുതിപ്പ്
പുതുവര്‍ഷത്തിലും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നേറ്റം തുടര്‍ന്ന് കേരളം. പരിവാഹന്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മാത്രം 5,207 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തില്‍ എത്തിയത്. മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഫെബ്രുവരി മാസത്തില്‍ ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 2,297 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളില്‍ എത്തിയത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ജനുവരിയിലെ കണക്കുകളെ മറികടക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 2021- നേക്കാള്‍ […]
സത്യാനന്തര കുമാരന്‍
കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്‍, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന മുയല്‍ക്കുഞ്ഞി സുമയിലൂടെയും അവളെ പെണ്‍കരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്ത്രീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവള്‍, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകള്‍ക്കുവേണ്ടി രൂപകല്പന ചെയ്തെടുക്കാനുള്ള മത-കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീര്‍ഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുള്‍പ്പെടെ പത്തു രചനകള്‍. ‘സത്യാനന്തര കുമാരന്‍’. അമല്‍. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍
രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‌ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. രക്തത്തിലെ പ്ലേറ്റ്ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റിന്റെ […]
പണമെറിഞ്ഞ് കല്യാണം
കല്യാണം ഗംഭീരമാക്കാന്‍ പല അഭ്യാസങ്ങളും ഒരുക്കാറുണ്ട്. ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ കല്യാണം കൊഴുപ്പിച്ചത് കറന്‍സി നോട്ടുകള്‍ വാരി വിതറിയാണ്. ബാല്‍ക്കണിയില്‍നിന്ന് അതിഥികള്‍ക്കിടയിലേക്കു പത്തു മുതല്‍ അഞ്ഞൂറു വരെ രൂപയുടെ നോട്ടുകള്‍ വാരി വിതറി. പറന്നെത്തുന്ന പണം പിടിച്ചെടുക്കാനും പെറുക്കിയെടുക്കാനുമായി താഴെ അതിഥികളും വഴിയാത്രക്കാരുമെല്ലാം ഓടിക്കൂടി, തിക്കിത്തിരക്കി. ബാല്‍ക്കണിയില്‍ നിന്ന് നോട്ടുകള്‍ വാരിവിതറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഗുജറാത്തിലെ കെക്രി തലൂക്കിലെ സേവാദ അഗോള്‍ ഗ്രാമത്തിലാണു സംഭവം. മുന്‍ഗ്രാമത്തലവന്‍ കരീം ജാദവിന്റെ മകന്‍ റസാഖിന്റെ വിവാഹമാണ് […]
ആകാശ് തില്ലങ്കേരി വിവാദത്തിൽ സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ
ആകാശ് തില്ലങ്കേരി വിവാദത്തിൽ സിപിഎം വിളിച്ചുചേർത്ത പൊതുയോഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് പി ജയരാജൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പറ്റുമോയെന്ന് നോക്കി കോൺഗ്രസ് തില്ലങ്കേരിയിൽ ഇടപെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന് ഗോളാന്തര യാത്ര നടത്തിയത് പോലെ വാർത്ത വന്നു. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. എന്നാൽ അങ്ങിനെയല്ല. തില്ലങ്കേരിയിലെ മുഖം തില്ലങ്കേരിയിലെ സിപിഎം നേതാക്കളുടെതാണ്. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും പി ജയരാജൻ പറഞ്ഞു.സി […]
