കല്യാണം ഗംഭീരമാക്കാന്‍ പല അഭ്യാസങ്ങളും ഒരുക്കാറുണ്ട്. ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ കല്യാണം കൊഴുപ്പിച്ചത് കറന്‍സി നോട്ടുകള്‍ വാരി വിതറിയാണ്. ബാല്‍ക്കണിയില്‍നിന്ന് അതിഥികള്ക്കിടയിലേക്കു പത്തു മുതല്‍ അഞ്ഞൂറു വരെ രൂപയുടെ നോട്ടുകള്‍ വാരി വിതറി. പറന്നെത്തുന്ന പണം പിടിച്ചെടുക്കാനും പെറുക്കിയെടുക്കാനുമായി താഴെ അതിഥികളും വഴിയാത്രക്കാരുമെല്ലാം ഓടിക്കൂടി, തിക്കിത്തിരക്കി. ബാല്‍ക്കണിയില്‍ നിന്ന് നോട്ടുകള്‍ വാരിവിതറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഗുജറാത്തിലെ കെക്രി തലൂക്കിലെ സേവാദ അഗോള്‍ ഗ്രാമത്തിലാണു സംഭവം. മുന്‍ഗ്രാമത്തലവന്‍ കരീം ജാദവിന്റെ മകന് റസാഖിന്റെ വിവാഹമാണ് ഇങ്ങനെ പണമെറിഞ്ഞ് കിടിലനാക്കിയത്. അതിഥികള്‍ സംഗീതത്തിനൊപ്പം താളം പിടിക്കുകയും നൃത്തം ചെയ്യുകയുമെല്ലാം ചെയ്തുകൊണ്ടിരിക്കേയാണ് അവിചാരിതമായി ബാല്‍ക്കണിയില്‍നിന്ന് നോട്ടുമഴയുണ്ടായത്. നൃത്തമെല്ലാം നിര്‍ത്തി കറന്‍സികള്‍ ചാടിപ്പിടിക്കാനായി അതിഥികളുടെ ശ്രമം. ഗുജറാത്തില്‍ ആഘോഷങ്ങള്‍ക്കിടയില്‍ നോട്ടുകള്‍ വാരിവിതറുന്നത് പുതിയ സംഭവമല്ല. പണമെറിഞ്ഞവനും സന്തോഷം, കിട്ടിയര്ക്കും സന്തോഷം.
പണമെറിഞ്ഞ് കല്യാണം
