ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി 2022 ജനുവരി-നവംബറില്‍ 18 ശതമാനം ഉയര്‍ന്നു. ലേലവില ഇക്കാലയളവില്‍ കിലോയ്ക്ക് 7 രൂപവരെ വര്‍ദ്ധിച്ചു. 200 ദശലക്ഷം കിലോയാണ് ജനുവരി-നവംബറില്‍ കയറ്റുമതി ചെയ്തത്. 2021 ജനുവരി-ഡിസംബറിലെ കയറ്റുമതി 176.53 ദശലക്ഷം കിലോഗ്രാമായിരുന്നു. 2022 ഡിസംബറിലെ കണക്കുകൂടി ലഭിക്കുമ്പോഴേക്കും കയറ്റുമതി 230 ദശലക്ഷം കിലോ കവിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ കുറഞ്ഞവില, ഉയര്‍ന്ന ഉത്പാദനച്ചെലവ് എന്നിവമൂലം പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് 2022 സമ്മാനിച്ചത് മികച്ചനേട്ടമാണ്. 2022ലെ മൊത്തം ഉത്പാദനത്തില്‍ 90 ശതമാനവും സി.ടി.സി ഇനമായിരുന്നു. ഓര്‍ത്തഡോക്സ് ഇനം 10 ശതമാനമേയുള്ളൂ. ഓര്‍ത്തഡോക്സ് ഇനത്തിനാണ് കയറ്റുമതിയില്‍ കൂടുതല്‍ ഡിമാന്‍ഡും വിലയും.അതേസമയം, ഇന്ത്യയിലെ ആളോഹരി തേയില ഉപഭോഗം 850 ഗ്രാമാണ്. ഇത് ഉയരേണ്ടതും തേയിലമേഖലയ്ക്ക് അനിവാര്യമാണ്.
തേയില കയറ്റുമതിയില്‍ 18 ശതമാനം വര്‍ധന
