തൃശൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂരിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ
