രജിഷ വിജയന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. നവാഗതനായ പ്രഗേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബു വൈലത്തൂര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി നേതാവായ കഥാപാത്രമായി ചിത്രത്തില്‍ വെങ്കിടേഷ് നായകനാകുന്നു. ശ്രീനാഥ് ഭാസി, അനിഘ സുരേന്ദ്രന്, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്ജുന് അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന് തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന് ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രവുമാണ് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’. ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യുടെ പ്രവര്‍ത്തകര്‍ പറയുന്നു.
‘ലവ്ഫുള്ളി യുവേഴ്സ് വേദ’ ട്രെയിലര്‍
