പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാന്നിധ്യവും, മേഖലയിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും മുൻനിർത്തി ആക്രമണങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു.നവംബർ 7 ശനിയാഴ്ച യുഎഇയിലെ യുഎസ് മിഷൻ പുറപ്പെടുവിച്ച പ്രത്യേക സുരക്ഷാ മുന്നറിയിപ്പിൽ യാത്രാ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വ്യോമാതിർത്തി അടച്ചിടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൗരന്മാർ പൂർണ്ണ സജ്ജരായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണ ഭീഷണിയും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ശ്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണ’മെന്ന് യുഎസ് മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
