മദ്ധ്യാഹ്ന വാർത്തകൾ 20261107 202612 0000

 

 

 

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാന്നിധ്യവും, മേഖലയിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങളും മുൻനിർത്തി ആക്രമണങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചിട്ടുണ്ടെന്ന് യുഎസ് അധികൃതർ വ്യക്തമാക്കുന്നു.

 

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.കെ.എസ്.ഇ.ബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.

 

 

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ ‘ദുരൂഹ’ ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കൊച്ചിയിൽ സിജെപി പ്രതിഷേധം. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും നടൻ പ്രകാശ് രാജും `ജന്തർമന്തർ അറ്റ് കൊച്ചി’ പരിപാടിയിൽ പങ്കെടുക്കാനെത്തി. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനിയിൽ എത്തി അതേസമയം, ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉയർത്തി കോഴിക്കോട് കടപ്പുറത്ത് ഇന്ന് കോൺഗ്രസിന്റെ മഹാറാലി നടക്കും.

 

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. മാധ്യമങ്ങളുടെ മുന്നിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിവിലാണ്. എന്തിനാണ് ചോദ്യങ്ങളെ ഭയക്കുന്നത്? 56 ഇഞ്ചുകാരൻ എത്ര ഭീരുവാണെന്ന് സമരത്തോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയെന്നും ദീപ്കെ പറഞ്ഞു.`ജന്തർമന്തർ അറ്റ് കൊച്ചി’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും മെതിരെ കേസ് എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി).ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു.

 

പെട്രോൾ ഉൽപ്പന്നങ്ങളിൽ അനുവദനീയമായ പരിധിയിലും അധികമായി എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.

 

ചെന്നിത്തലയിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചെന്നിത്തല മുണ്ടോലിക്കടവ് തട്ടാരുപറമ്പിൽ ആനിബാബു (56) ആണ് മരിച്ചത്.

 

സാമ്പത്തിക തട്ടിപ്പുകൾക്കായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് നൽകുന്ന വൻ മാഫിയാ സംഘത്തിലെ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പണം വാഗ്ദാനം ചെയ്ത് എ.ടി.എം കാർഡുകളും പാസ് ബുക്കുകളും ശേഖരിക്കുന്നതാണ് ഇവരുടെ രീതി. ബാങ്കിംഗ് രേഖകൾ കൈമാറുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിയോടനുബന്ധിച്ച് നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് മറൈൻ ഡ്രൈവ് അടക്കമുള്ള പ്രധാന റോഡുകളിൽ നിയന്ത്രണം. യാത്രാതടസ്സം ഒഴിവാക്കാൻ പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

 

സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളില്‍ 23,040 പേർക്കെതിരെ കേസ്. ഒക്ടോബർ 13 മുതല്‍ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. 2762 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍. കാസർകോട് ആണ് ഏറ്റവും കുറവ്.

 

മറ്റത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള സിപിഎം നീക്കം പാളി. ബിജെപിയും കോൺഗ്രസും വിട്ടുനിന്നതോടെ കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിഞ്ഞില്ല. ആറ് മാസത്തിന് ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം വരെ 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയിലാണ് 5 കോടി രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്.

 

പാലക്കാട്മുണ്ടൂരിൽ പുതിയ വീടിന്റെ നിർമ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു. മുണ്ടൂർ പാലക്കീഴ് സ്വദേശികളായ ജഗതീഷ് – .തുളസി ദമ്പതികളുടെ മകൾ അനുശ്രീയാണ് മരിച്ചത്.

 

കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.67 കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു.

 

 

കർണാടകയിലെ വിജയപുരയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊന്ന സംഭവത്തിൽ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത സമീർ മുല്ലയെ ആണ് കാലിൽ വെടിവച്ച് കീഴ്പ്പെടുത്തിയത്. പിടികൂടാൻ എത്തിയപ്പോൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് വിശദീകരണം. സംഭവത്തിൽ ആകെ നാല് പ്രതികൾ പൊലീസിന്റെ പിടിയിലായി.

 

മോദിയുടെ 12 വർഷത്തെ ഭരണം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ക്ഷതമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി. ഇതിന് മറുപടിയായി 1975ലെ അടിയന്തരാവസ്ഥ ഓർമ്മിപ്പിച്ച് ബിജെപി രംഗത്തെത്തി. സോണിയയുടെ ഓർമ്മക്കുറിപ്പുകളായ ‘ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്’ നവംബർ 10ന് പുറത്തിറങ്ങും

 

കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ തമിഴ്‌നാട്ടിലെ വിജയ് സർക്കാർ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

 

 

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വിവാദത്തിൽ എണ്ണക്കമ്പനികളുടെ വിശദീകരണത്തിൽ മറുപടിയുമായി കർണാടക മന്ത്രി. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി റിസ്വാൻ അർഷാദാണ് എണ്ണക്കമ്പനികൾക്ക് മറുപടിയുമായി രംഗത്തെത്തിയത്. എണ്ണക്കമ്പനികളുടേത് കോപ്പി-പേസ്റ്റ് മറുപടിയാണെന്ന് പറഞ്ഞ മന്ത്രി, അതിനുള്ള വിശദമായ മറുപടി തിങ്കളാഴ്ച നൽകുമെന്നും വ്യക്തമാക്കി.

 

 

നെയ്റോബിയിൽ യേശുവിനെ കാണിച്ചുനൽകാമെന്ന് അവകാശപ്പെട്ട് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്ററിന് 200 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവനായ പോൾ മക്കൻസിയെയാണ് 200 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയിൽ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെ പുതിയ ടീം പ്രഖ്യാപനവുമായി പോർച്ചുഗൽ. പുതിയ സ്‌ക്വാഡിനെയും പുതിയ നായകനെയും പോർച്ചുഗൽ പ്രഖ്യാപിച്ചു. . റൊണാൾഡോയ്ക്ക് പകരം മുതിർന്ന താരം ബെർണാഡോ സിൽവ പോർച്ചുഗലിനെ നയിക്കും.

 

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി സൂപ്പർ താരം വിരാട് കോലി. മത്സരത്തിൽ ഏഴ് റൺസ് മാത്രമാണ് നേടാനായതെങ്കിലും ഏകദിന ക്രിക്കറ്റിൽ കിവീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡാണ് കോലി മറികടന്നത്.

 

ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ ജയം. കീവീസിനെ.134 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങ്ങിൽ 26 ഓവറിൽ 113-7 എന്ന നിലയിൽ നിൽക്കേ മഴയെത്തുകയായിരുന്നു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചു.

 

യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുഫലം വാഷിങ്ടണിലെ രാഷ്ട്രീയസാഹചര്യങ്ങൾ തിരുത്തിയെഴുതിയിരിക്കുന്നു. വിദേശ, സാമ്പത്തിക നയങ്ങളിൽ വലിയ അനിശ്ചിതത്വത്തിനും തിരുത്തലുകൾക്കുമാണ് ഇത് വഴിതെളിക്കുന്നത്. ക്യാപിറ്റോൾ ഹില്ലിലെ ഭരണമാറ്റം ന്യൂഡൽഹിയുടെ നയതന്ത്രചതുരംഗത്തിൽ ആശ്വാസവും പുതിയ ചിന്തകളും സൃഷ്ടിച്ചിട്ടുണ്ട്.

 

ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഗോൾഡ് ഇ.ടി.എഫുകളിലേക്ക് നിക്ഷേപതരംഗം. ഒക്ടോബർ മാസത്തിൽ മാത്രം 3,300 കോടി രൂപയുടെ അറ്റനിക്ഷേപമാണ് എത്തിയത്. ആറു മാസത്തിനിടെ സ്വർണവിലയിലുണ്ടായ തിരുത്തലാണ് നിക്ഷേപകരെ ആകർഷിച്ചത്. ഒക്ടോബറിൽ രേഖപ്പെടുത്തിയ വൻതോതിലുള്ള നിക്ഷേപം ഇ.ടി.എഫുകളുടെ മൊത്തം ആസ്തിമൂല്യത്തിലും (AUM) പ്രതിഫലിച്ചിട്ടുണ്ട്.

 

യു.എസ്. ഓഹരി വിപണിയായ വാൾസ്ട്രീറ്റിൽനിന്ന് ഒറ്റദിവസം കൊണ്ട് 2.5 ലക്ഷം കോടി ഡോളർ അപ്രത്യക്ഷമായി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഏഷ്യൻ വിപണികളിലേക്കും ഭീതി വ്യാപിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയതോതിൽ നഷ്ടം പ്രത്യക്ഷപ്പെട്ടെങ്കിലും സെൻസെക്സ് നേട്ടത്തിലെത്തി. എങ്കിലും ചാഞ്ചാട്ടം പ്രകടമാണ്.

 

ഇലക്ട്രോണിക്‌സ് നിർമാണമേഖലയിലും സെമികണ്ടക്ടർ രംഗത്തും രാജ്യം സ്വയംപര്യാപ്തതയിലേക്കു കുതിക്കുന്നു. ഇലക്ട്രോണിക് ഘടക നിർമാണ പദ്ധതി (ഇ.സി.എം.എസ്.) പ്രകാരം 7,503 കോടി രൂപയുടെ പുതിയ 12 പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകി. 1.27 ലക്ഷം കോടി രൂപയുടെ ‘സെമികോൺ 2.0′ പദ്ധതിയിലെ അപേക്ഷകൾക്ക് പോർട്ടലും തുറന്നു..ഇവയിലൂടെ 29,000 കോടിയിലേറെ രൂപയുടെ ഉത്പാദനവും ഏഴായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു. ബാറ്ററി നിർമാണമേഖലയിലെ വിദേശ ആശ്രയത്വം കുറയ്ക്കാൻ രാജ്യത്ത് ആദ്യമായി കാഥോഡ് മെറ്റീരിയൽ നിർമാണ യൂണിറ്റ് സ്ഥാപിക്കും. ഇ.സി.എം.എസ്. ബജറ്റ് 22,000 കോടിയിൽനിന്ന് 40,000 കോടി രൂപയായി ഉയർത്തി.

 

10,000 രൂപയുടെ മൂന്ന് വർഷത്തെ അൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് റിലയൻസ് ജിയോ. ഒരൊറ്റ റീചാർജിലൂടെ ഉപയോക്താക്കൾക്ക് മൂന്ന് വർഷത്തേക്ക് തടസമില്ലാത്ത 5G കണക്റ്റിവിറ്റിയും ജിയോ ഹോട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും 12 മാസ്‌ത്തെ കാൻവ പ്രോ ലൈറ്റും ക്ലൗഡ് സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നതാണ് പ്ലാൻ.

 

മൂക്കുത്തി അമ്മന്റെ’ വൻവിജയത്തിനുശേഷം തിയേറ്ററുകളിലെത്തിയ നയൻതാര ചിത്രം ‘മൂക്കുത്തി അമ്മൻ 2’-ന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ലഭിക്കുന്നത്. ആദ്യദിനം രാവിലെ ആറു മണി മുതൽ പ്രദർശനം ആരംഭിച്ച ചിത്രത്തിന് ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിങ് ഷോകളാണ് ലഭിച്ചത്. ബുക്ക് മൈ ഷോയിൽ ബുക്കിങ് ആരംഭിച്ചതു മുതൽ ഇന്നുവരെ ഓരോ മണിക്കൂറിലും ട്രെൻഡിങ്ങിലാണ് ‘മൂക്കുത്തി അമ്മൻ 2’-ന്റെ ടിക്കറ്റ് വിൽപ്പന. ഭയം, ഭക്തി, ഫാന്റസി, തമാശ എന്നിവയെല്ലാം ചേർന്ന കളർഫുൾ എന്റർടെയ്നറാണ് സുന്ദർ സി. ദീപാവലിക്ക് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

 

ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘ഓം ചാപ്റ്റർ വൺ: ഉധിരം- ദ ബ്ലഡ് വുഡ്’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന മമ്മൂട്ടിയും ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. വീണ്ടും തമിഴ് ചിത്രത്തിന്റ..ഭാഗമാവാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

 

ഇന്ന് (നവംബർ 7) ദേശീയ കാൻസർ ബോധവത്കരണ ദിനം (National Cancer Awareness Day). കാൻസർ എന്ന വാക്ക് കേൾക്കുമ്പോൾതന്നെ ഭയവും ആശങ്കയും നിറയുന്നവരാണ് ഭൂരിഭാഗം … ആളുകളും. എന്നാൽ കാൻസറിനെക്കുറിച്ചുള്ള അറിവില്ലായ്മയും രോഗനിർണയത്തിലുണ്ടാകുന്ന കാലതാമസവുമാണ് പലപ്പോഴും ചികിത്സയെ സങ്കീർണമാക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഏറെ മുന്നേറിയിട്ടും കാൻസർ ഇന്നും ലോകം നേരിടുന്ന പ്രധാന ആരോഗ്യപ്രതിസന്ധികളിലൊന്നാണ്. രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധം, അപകടസാധ്യതകൾ കുറയ്ക്കാനുള്ള ജീവിതശൈലി, കൃത്യസമയത്തുള്ള പരിശോധന, ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ കാൻസർ മൂലമുള്ള മരണനിരക്കും രോഗബാധയുടെ ആഘാതവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഈ സന്ദേശം സമൂഹത്തിലെത്തിക്കുകയാണ് എല്ലാ വർഷവും നവംബർ ഏഴിന് ആചരിക്കുന്ന ദേശീയ കാൻസർ ബോധവത്കരണ ദിനത്തിന്റെ ലക്ഷ്യം.

 

സ്ത്രീകളിൽ സ്തനങ്ങളിൽ അനുഭവപ്പെടുന്ന ഭൂരിഭാഗം വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ആർത്തവചക്രത്തിന് തൊട്ടുമുമ്പ് അനുഭവപ്പെടുന്ന വീക്കവും കാഠിന്യവും വേദനയും സാധാരണമായി ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ്. ഇത്തരം വേദനകൾ സാധാരണമായി ഭയപ്പെടേണ്ടതില്ലാത്തതും താത്കാലികവുമാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *