കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ ചര്‍ച്ചക്ക് പോലും മന്ത്രി പി രാജീവ് തയ്യാറാകുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി പറഞ്ഞു. രാജഭരണകാലത്തും സർ സിപിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ മന്ത്രിക്ക് നിവേദനം നല്‍കുന്നത് നിര്‍ത്തിയെന്നും മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങൾ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.കയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ദ സമിതിയെ അംഗീകരിക്കാൻ കഴിയില്ലെന്നും കയര്‍മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിൽ ഇല്ലെന്നും പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കയര്‍ മേഖലയിലെ പ്രതിസന്ധിയിൽ മന്ത്രി പി രാജീവിനെതിരെ സിപിഐ
