ഓസ്ട്രേലിയയിലെ ഒരു നഗരം ഡോക്ടര്‍മാരെ തേടുകയാണ്. ആറര കോടി രൂപ പ്രതിഫലം തരും. അതായത് എട്ടു ലക്ഷം ഡോളര്‍. ശമ്പളം മാത്രമല്ല, നാലു കിടപ്പുമുറികളുള്ള ഒരു വീടും താമസിക്കാന്‍ തരും. ഓസ്ട്രേലിയയിലെ വീറ്റ്ബെല്‍റ്റ് മേഖലയിലുള്ള ക്വാറാഡിംഗ് എന്ന നഗരത്തിലേക്കാണു ഡോക്ടര്‍മാരെ ആവശ്യമുള്ളത്. ശമ്പളത്തിനു പുറമേ ബോണസും ഇന്‍സെന്റീവും നല്‍കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ തീരുമാനിക്കുന്ന ഡോക്ടര്‍ക്ക് 12,000 ഡോളറും അഞ്ചു വര്‍ഷത്തിലധികം ജോലി ചെയ്യുകയാണെങ്കില്‍ 23,000 ഡോളറും ബോണസായി ലഭിക്കും. വളരെ ചെറിയ നഗരമായ ഇവിടെ അവിടെ 619 കുടുംബങ്ങള്‍ മാത്രമേയുള്ളൂ. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഡോക്ടറുടെ സേവനം അടിയന്തര പ്രാധാന്യമുള്ളതാണെന്നാണ് ഷയര്‍ ഓഫ് ക്വാറാഡിംഗിന്റെ പ്രസിഡന്റ് പീറ്റര്‍ സ്മിത്ത് പറയുന്നത്. നല്ല ഡോക്ടറും ചികില്‍സാ സംവിധാനവും ഇല്ലെങ്കില്‍ നഗരംതന്നെ ഇല്ലാതാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്ട്രേലിയയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ 14 ശതമാനം മാത്രമാണ് ജനറല്‍ പ്രാക്ടീഷണറാകുന്നത്, വെറും അവരില്‍ വെറും നാലു ശതമാനം പേര് മാത്രമേ ക്വാറാഡിംഗ് പോലെയുള്ള ചെറു നഗരങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് ഓസ്ട്രേലിയയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിസ് വകുപ്പിലെ സ്ഥിതിവിവരക്കണക്കു പറയുന്നത്.
ഡോക്ടറെ വേണം, ആറര കോടി തരാം
