ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്.ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി മൂല്യം ഉയർത്തുക, കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഹിന്റൻബർഗ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വൻ പ്രതിസന്ധിയിലും രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി വിൽപന ഒരു വിധം വിജയിപ്പിച്ചെടുക്കാൻ അദാനിക്ക് കഴിഞ്ഞതാണ്. എന്നാൽ 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ അത് പിൻവലിക്കുന്നതായി ഗൗതം അദാനിക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ്
