കോൺഗ്രസ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെ. പാർലമെൻറിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാൻ ബിജെപി ശ്രമം നടത്തി. അതിൻ്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്. ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽഐസി, എസ് ബി ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ […]
തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയിലും നാഗാലാൻറിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയിലും നാഗാലാൻറിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നരേന്ദ്ര മോദി സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തുമെന്ന് അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണയിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്നും ബിജെപി ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ രാഷ്ട്രീയ ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്നത് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന റായ്പൂരിൽ എന്ത് നടക്കുന്നുവെന്ന് അറിയാനാണ്. പാർട്ടി ഒറ്റ കക്ഷിയായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അമിത്ഷായുടെ അവകാശവാദം. മോദിയുടെ ജനപിന്തുണയിൽ […]
തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്ന് വിഡി സതീശൻ
പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല .പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല .തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും വിഡി സതീശൻ. കെ പി സി സി അംഗങ്ങളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. സുധാകരനും വി.ഡി സതീശനുനെതിരെ സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിഡി സതീശന്റെ പ്രതികരണം. അതേസമയം ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് തന്റെ സഹായം ലഭിച്ചത് […]
കാലു മാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്
ആശുപത്രിക്കുണ്ടായ വീഴ്ച മറയ്ക്കാൻ ചികിത്സ രേഖകളിൽ മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയും നടത്തും.പ്രാഥമിക അന്വേഷണത്തിൽ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പൊലീസ് ഡോക്ടറെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്. ആശുപത്രിയിലെ കാലു മാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതു സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർ അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകി.
ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്ന് എം.വി.ഗോവിന്ദൻ
ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്നും ജാഥയ്ക്കായി നിരവധി ആളുകൾ സ്വയം എത്തുകയാണെന്നും എം.വി.ഗോവിന്ദൻ . സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഡി ഡി ഇ ക്ക് പരാതി നൽകി. അതിനിടെ, കണ്ണൂരിൽ, എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി പുറത്ത് വന്നു. തളിപ്പറമ്പിലെ ജാഥക്ക് എത്താത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്ന കാര്യം […]
ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ചുങ്കം സ്വദേശി പിടിയിൽ
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് പിടിയിലായി. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയായിരുന്നു സംഘർഷം.
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 25
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി. 50 വയസു കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. വിആര്‍എസ് നല്‍കാനുള്ള 7500 പേരുടെ പട്ടികയും തയാര്‍. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവ് 50 ശതമാനം കുറയ്ക്കാനാണ് നീക്കം. 26,000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ പതിനയ്യായിരം ജീവനക്കാര്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ◾പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി […]
കഴിഞ്ഞ ഒൻപത് വർഷത്തെ കേന്ദ്ര കാർഷിക ബജറ്റ് ആത്മ നിർഭർ എന്ന ആശയം കൈവരിക്കുന്നതിനായി രാജ്യത്തിന് അഞ്ചിരട്ടി കുതിപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കഴിഞ്ഞ ഒൻപത് വർഷത്തെ കേന്ദ്ര കാർഷിക ബജറ്റ് ആത്മ നിർഭർ എന്ന ആശയം കൈവരിക്കുന്നതിനായി രാജ്യത്തിന് അഞ്ചിരട്ടി കുതിപ്പ് നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ ബജറ്റിൽ വിവിധ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മോദി അതുവഴി രാജ്യം ആത്മ നിർഭർ ആവുകയും ഇറക്കുമതിക്ക് ഉപയോഗിക്കുന്ന പണം കർഷകരിലേക്കെത്തുമെന്നും പറഞ്ഞു. 2014 ൽ ഇരുപത്തയ്യായിരം കോടി താഴെയായിരുന്ന കാർഷിക ബജറ്റ് ഇപ്പോൾ ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടിയിലേറെയായതായി അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള […]
പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്നും,ഇത് എല്ലാവരും ഓർക്കണമെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട് ,ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളുടെ പണം […]
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയായി സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 20 രൂപ […]
