അമ്പലപ്പുഴയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിൻ്റെ മകൻ അതുൽ കുത്തേറ്റു മരിച്ച സംഭവത്തിൽ ചുങ്കം സ്വദേശി ശ്രീക്കുട്ടന് എന്ന ശ്രീജിത്ത് പിടിയിലായി. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാടൻ പാട്ടിനിടെയായിരുന്നു സംഘർഷം.
