ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്നും ജാഥയ്ക്കായി നിരവധി ആളുകൾ സ്വയം എത്തുകയാണെന്നും എം.വി.ഗോവിന്ദൻ . സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഡി ഡി ഇ ക്ക് പരാതി നൽകി. അതിനിടെ, കണ്ണൂരിൽ, എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതി പുറത്ത് വന്നു. തളിപ്പറമ്പിലെ ജാഥക്ക് എത്താത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി സന്ദേശം.എന്നാൽ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്ന് എം.വി.ഗോവിന്ദൻ
