കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ഗുണം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും. കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി കെപിസിസിക്കു നിര്‍ദേശം നല്‍കിട്ടുണ്ട്. സോണിയഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല. സോണിയ ഗാന്ധിയുടെ പ്രസംഗം വിടവാങ്ങല്‍ പ്രസംഗമല്ലെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ സ്വപ്‌ന സുരേഷിന് അയച്ച അശ്ലീല ചുവയുള്ള സ്വകാര്യ ചാറ്റുകള്‍ […]
കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവൽക്കരിക്കാൻ നീക്കം നടത്തുന്നുവെന്ന് എം.വി.ഗോവിന്ദൻ
കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവൽക്കരിക്കാൻ നീക്കം നടത്തുന്നുവെന്നും ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതേസമയം പാലക്കാട്ടെ നേതാവ് പികെ ശശിയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള വിഷയങ്ങളിലെ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട് പേരെടുത്ത് പറയാതെ എംവി ഗോവിന്ദൻ നിലപാട് അറിയിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ച് കളയും. എന്നാൽ ഇത് ശശിയെക്കുറിച്ചാണോ എന്ന ചോദ്യത്തിൽ നിന്ന് ഗോവിന്ദൻ ഒഴിഞ്ഞു മാറി. […]
ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ അവർക്കാകില്ലെന്നും വിജിലൻസ്
ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ അവർക്കാകില്ലെന്നുമാണ് വിജിലൻസിന്റെ നിലപാട്. ദുരുതാശ്വാസ നിധിയിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയവരെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ഇന്നലെയും വിജിലൻസ് പരിശോധന നടത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പും തമ്മിൽ ഒരു പാട് സമാനതകളുണ്ട്. രണ്ടു കേസിലും റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിരോധത്തിലായിട്ടുള്ളത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടുണ്ട് എന്നാൽ ദുരിതാശ്വാസനിധിയുടെ തട്ടിപ്പിൽ ഉദ്യോഗസ്ഥർ മന:പൂർവ്വം വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടില്ല. വിജിലൻസ് […]
മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഐക്യത്തിന് കോൺഗ്രസ് ആഹ്വാനം
സമാനഹൃദയരായ മതനിരപേക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ വേണ്ടതെല്ലാം പാർട്ടി ചെയ്യുമെന്നു രാഷ്ട്രീയ പ്രമേയത്തിലൂടെ വ്യക്തമാക്കിയ കോൺഗ്രസ് മൂന്നാംമുന്നണി ബിജെപി ക്കാകും ഗുണം ചെയ്യുകയെന്നും മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാൻ മതനിരപേക്ഷ സോഷ്യലിസ്റ്റ് കക്ഷികളുടെ ഐക്യത്തിന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ആഹ്വാനം. 2024 ൽ തങ്ങളെ നേരിടാൻ ആരുമില്ലെന്നു പറയുന്ന ബി ജെ പി നേതാക്കൾ അഹങ്കാരത്തിലാണ് ഇതു കോൺഗ്രസിനു മാത്രമല്ല മറ്റു കക്ഷികൾക്കും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്കും വെല്ലുവിളിയാണെന്നും കോൺഗ്രസ് ഈ വെല്ലുവിളി സ്വീകരിക്കുന്നു ഈ […]
സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ
കാലിക്കറ്റ് സർവ്വകലാശാലയിൽ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണിത്. ഒരു ദിവസം മാത്രം ശേഷിക്കേ ഇപ്പോൾ കോലാപ്പൂരിലുള്ള ഗവർണ്ണർ ഒപ്പിടുന്നതിന്റെ സൂചനയും നൽകുന്നില്ല. ഫയലുകൾ ഒന്നും രാജ്ഭവനിൽ നിന്നും വിളിപ്പിച്ചിട്ടുമില്ല . തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തതോടെ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് സർക്കാർ . അഞ്ചാം തീയതിയാണ് സിണ്ടിക്കേറ്റിൻറ കാലാവധി തീരുന്നത്. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ ഗവർണർ തന്നെ രാഷ്ട്രീയക്കാരെ ഒഴിവാക്കി അക്കാഡമിക് വിദഗ്ധരെ […]
കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും
ഇന്ന് സമാപിക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും. എഐസിസി പ്ലീനറി സമ്മേളനത്തിൽ ആദ്യദിനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങളിൽ സംസാരിച്ചത് കേരളത്തിൽ നിന്ന് നാല് അംഗങ്ങൾ ആണ്. അതോടൊപ്പം 2004ലേയും2009 ലേയും പൊതുതിരഞ്ഞെടുപ്പു വിജയങ്ങൾ വ്യക്തിപരമായ സംതൃപ്തി നൽകിയെന്നും പക്ഷെ ഏറ്റവും സന്തോഷകരമായിട്ടുള്ളത് […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 26
◾ബിജെപിയെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നു റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. മൂന്നാമതൊരു മുന്നണിയുണ്ടായാല്‍ ബിജെപിക്കു ഗുണമാകുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. ഇതേസമയം, സമ്മേളനത്തിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോരും ആരോപണങ്ങളും. എഐസിസി അംഗങ്ങളെ നിശ്ചയിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരേയാണ് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്. ◾സജീവ രാഷ്ട്രീയത്തില്‍നിന്ന് […]
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. നേരെത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധം ഉണ്ടായത്. കോളേജില്‍ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതെന്നും എം.രമ പറഞ്ഞു
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും […]
മുത്തൂറ്റ് ക്യാപ്പിറ്റല്‍ അറ്റാദായത്തില്‍ 335 ശതമാനം വര്‍ധന
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ അറ്റാദായം 2022 ഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവില്‍ 52 കോടിയായി. ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335% വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21% വര്‍ധിച്ച് 112.8 കോടിയുമായി.വായ്പാതുകഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ […]
