കാലിക്കറ്റ് സർവ്വകലാശാലയിൽ സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ. കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണിത്. ഒരു ദിവസം മാത്രം ശേഷിക്കേ ഇപ്പോൾ കോലാപ്പൂരിലുള്ള ഗവർണ്ണർ ഒപ്പിടുന്നതിന്റെ സൂചനയും നൽകുന്നില്ല. ഫയലുകൾ ഒന്നും രാജ്ഭവനിൽ നിന്നും വിളിപ്പിച്ചിട്ടുമില്ല . തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തതോടെ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് സർക്കാർ . അഞ്ചാം തീയതിയാണ് സിണ്ടിക്കേറ്റിൻറ കാലാവധി തീരുന്നത്. ബിൽ അവതരിപ്പിച്ചില്ലെങ്കിൽ ഗവർണർ തന്നെ രാഷ്ട്രീയക്കാരെ ഒഴിവാക്കി അക്കാഡമിക് വിദഗ്ധരെ സിണ്ടിക്കേറ്റിലേക്ക് നോമിനേറ്റ് ചെയ്യാനും സാധ്യതയുണ്ട്.
സിണ്ടിക്കേറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവെക്കാൻ ആലോചിച്ച് സർക്കാർ
