Posted inപുസ്തകങ്ങൾ

പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍

ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വരദര്‍ശനങ്ങള്‍ ഗൗരവപൂര്‍വ്വം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകം. വേദേതിഹാസങ്ങള്‍ മുതല്‍ക്ക് വിവിധ മതദര്‍ശനങ്ങള്‍ പ്രകൃതി/മനുഷ്യര്‍ പാരസ്പര്യത്തെയും വൈരുദ്ധ്യത്തെയും എങ്ങനെ കണ്ടു, വ്യാഖ്യാനിച്ചു, വിലയിരുത്തി എന്നതിലേക്കുള്ള അന്വേഷണമാണ് ഇതിന്റെ ഉള്ളടക്കം. ചരിത്രാതീതകാലം മുതല്‍ക്കേ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഘനഗംഭീരമായ മണിനാദംപോലെ ഇത് അനുഭവപ്പെടുന്നു. ഇതരജീവജാലങ്ങളില്‍നിന്നു ഭിന്നമായി മനുഷ്യര്‍ മാത്രം പ്രകൃതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘോരഭയാനക ചൂഷണങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കും റവ. ഡോ. മോത്തി വര്‍ക്കിയുടെ ഈ പുസ്തകം. ‘പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍’. മാതൃഭൂമി. വില 272 രൂപ.  

Posted inആരോഗ്യം

കോവിഡ് പാര്‍ശ്വഫലങ്ങളില്‍ നിന്ന് രക്ഷനേടാന്‍

കോവിഡ് 19 ന്റെ പ്രഭാവം കുറഞ്ഞെങ്കിലും ഇന്നും പലരിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന പനിയും മറ്റു രോഗങ്ങളുമൊക്കെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞതിന്റെ അടയാളങ്ങളാകാം. ഇതു കൂടാതെ ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താപനിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കാരണവും വൈറല്‍ പനി, ജലദോഷം, അലര്‍ജി തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ടാകാം. ഇവയില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ആവശ്യമാണ്. ശക്തമായ പ്രതിരോധശേഷി ശരീരത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി

ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ സർക്കാർ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലി ആഭ്യന്തര പോലീസ് കണ്ടെത്തി. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും നാളെ പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നുമാണ് വിവരം. ഇയാളെ കണ്ടെത്തിയ കാര്യം ഇസ്രായേൽ പോലീസ് ഇന്റർപോളിനെ അറിയിക്കുകയായിരുന്നു. ഇന്റർപോൾ ഈ വിവരം പിന്നീട് ടെൽ അവീവിലെ ഇന്ത്യൻ എംബസിക്കും കൈമാറി. ടെൽ അവീവിന് സമീപത്തുള്ള ഹെർസ്ലിയ നഗരത്തിൽ വച്ചാണ് ബിജു കുര്യൻ ബി.അശോക് ഐഎഎസ് നയിച്ച സംഘത്തിൽ നിന്നും മുങ്ങിയത്. ഇയാൾക്കായി രാത്രിയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക്  ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ  പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനമാകുമ്പോൾ നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനം

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനമാകുമ്പോൾ നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനം. രാജസ്ഥാൻ, മധ്യപ്രദേശ്, കർണ്ണാടകം, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാൻ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാനും പാർട്ടിക്ക് പ്രതാപം തിരിച്ചിപിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.കർഷകരെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് ശ്രദ്ധ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി

ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർഷകനെ കണ്ടെത്തിയതായി കൃഷി മന്ത്രി പി പ്രസാദ്

സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും കാണാതായ കർഷകനെ കണ്ടെത്തിയതായി കൃഷി മന്ത്രി പിപ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.  ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. സർ‍ക്കാ‍ര്‍ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ  അറിയിച്ചത്. എയ‍ര്‍പോര്‍ട്ടിലെ എമിഗ്രേഷൻ നടപടികൾ പൂ‍ര്‍ത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി

പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപെട്ടാണ് കത്ത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ ഇന്ന് വൈകിട്ട് 6.30 ന്

വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂ ലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം. അഞ്ചു തവണ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം ഫൈനലാണിത്. ദക്ഷിണാഫ്രിക്കൻ ടീം ഇതാദ്യമായാണ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ ലോക രണ്ടാം റാങ്ക് ടീമായ ഇംഗ്ലണ്ടിനെ അവസാന ഓവറിൽ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 26

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കൂടുതല്‍ പേരെ ഉള്‍പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരമുണ്ടാകും. കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് എഐസിസി കെപിസിസിക്കു നിര്‍ദേശം നല്‍കിട്ടുണ്ട്. സോണിയഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല. സോണിയ ഗാന്ധിയുടേതു വിടവാങ്ങല്‍ പ്രസംഗമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തേക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ചോദ്യംചെയ്യലിന് സിബിഐ ആസ്ഥാനത്ത് എത്തിയത്. ആളുകള്‍ കൂട്ടംകൂടുന്നതും സംഘര്‍ഷവും തടയാന്‍ സിബിഐ […]