വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. കേപ്ടൗണിലെ ന്യൂ ലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം. അഞ്ചു തവണ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം ഫൈനലാണിത്. ദക്ഷിണാഫ്രിക്കൻ ടീം ഇതാദ്യമായാണ് ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. സെമിയിൽ ലോക രണ്ടാം റാങ്ക് ടീമായ ഇംഗ്ലണ്ടിനെ അവസാന ഓവറിൽ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.
വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ ഇന്ന് വൈകിട്ട് 6.30 ന്
