ഈ വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ പിക്ചേഴ്സ് ഓഫ് ദ ഇയര്‍ അവര്‍ഡ് ‘ഡാന്‍സ് ഓഫ് ദ ഈഗിള്‍സ്’ എന്ന ചിത്രത്തിനാണ്. ഗരുഡ നൃത്തം. യുഎസ്എയിലെ അലാസ്ക ചില്‍ക്കാട്ട് ബാല്‍ഡ് ഈഗിള്‍ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍ വംശജനായ കാര്‍ത്തിക് സുബ്രഹ്മണ്യന് പകര്‍ത്തിയ ചിത്രമാണിത്. മരക്കൊമ്പില്‍ സ്വന്തം ഇരിപ്പിടം സംരക്ഷിക്കാനും പിടിച്ചടക്കാനുമായി പോരാടുന്ന കടല്ക്കഴുകന്മാരുടെ ചിത്രമാണ് കാര്‍ത്തികിനെ അവര്‍ഡിന് അര്‍ഹനാക്കിയത്. അയ്യായിരത്തോളം മത്സരാര്‍ത്ഥികളെ മറികടന്നാണ് കാര്‍ത്തിക് സുബ്രഹ്മണ്യം മികച്ച ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ടത്. സാല്‍മണ്‍ മല്‍സ്യങ്ങളെ പിടിച്ചു ശാപ്പിടാന്‍ പ്രദേശത്തു തമ്പടിച്ചിരുന്ന മൂവായിരത്തോളം കഴുകന്മാരുടെ പറക്കലും പൊരുതലും നൃത്തവുമെല്ലാമാണ് കാര്‍ത്തിക് പകര്‍ത്തിയത്. ഓരോ കഴുകനും ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലവും അവിടം കൈയേറാനെത്തുന്ന മറ്റു കഴുകന്മാരേയുമെല്ലാം നിരീക്ഷിച്ചശേഷമാണു ഫോട്ടോ പകര്‍ത്തിയത്. കൊവിഡ് കാലത്ത് കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ വീട്ടില്‍ ഒറ്റപ്പെട്ടപ്പോഴാണ് കാര്‍ത്തിക് ഫോട്ടോഗ്രഫിയിലേക്കു പ്രവേശിച്ചത്. മൂന്നു വര്‍ഷത്തിനകം ഫോട്ടോഗ്രഫിയില്‍ ലോകത്തെ പ്രധാന അവര്ഡായ നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ഫോട്ടോഗ്രഫി അവാര്‍ഡ് സ്വന്തമാക്കി. നാഷണല്‍ ജിയോഗ്രാഫിക് മാസികയുടെ മെയ് ലക്കത്തില്‍ കാര്‍ത്തിക് സുബ്രഹ്മണ്യത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കും.
കഴുകന്മാരുടെ നൃത്തം
