കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ കെ എസ് ആർ ടി സി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. 25 വയസ് കഴിഞ്ഞവർക്ക് കൺസഷൻ ഇല്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ഇളവ് കെ എസ് ആർ ടി സി എം ഡിയുടെ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ കണ്സഷൻ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ഉപരോധിച്ചു.
യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കെ എസ് യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ
