സാങ്കേതിക സർവകലാശാല വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ തസ്തികയിൽ നിന്ന് സിസ തോമസിനെ മാറ്റി. സിസ തോമസിന് പുതിയ നിയമനം നൽകിയിട്ടില്ല. പിന്നീട് പുതിയ തസ്തിക അനുവദിക്കുമെന്നാണ് അറിയിപ്പ്.സിസ തോമസിന് പകരം നിയമിച്ചത് കെടിയു വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്.രാജശ്രീയെയാണ്.
സാങ്കേതിക സർവകലാശാല വിസി ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി
