സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ടു മുതൽ 12വരെയും ഉച്ചയ്ക്ക് ശേഷം നാലു മണിമുതൽ ഏഴു മണിവരെയുമായിരിക്കും. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം അടുത്ത മാസം നാലാം തിയതി വരെ നീട്ടിയതായും ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. സാങ്കേതിക കാരണത്താൽ റേഷൻ മുടങ്ങുന്നത് ഒഴിവാക്കാനാണിത്.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു
