മാര്‍ച്ച് 12ന് ലൊസാഞ്ചലസില്‍ വെച്ച് നടക്കുന്ന 95-ാമത് ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’ ലൈവായി അവതരിപ്പിക്കാന്‍ ഒരുങ്ങി ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കലാ ഭൈരവയും. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ഗാനം ഓസ്‌കര്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗാനത്തിനൊപ്പം രാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുവെക്കാനെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എംഎം കീരവാണിയുടെ ഈണത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍പ്പന്‍ ചുവടുകളുമായി എത്തിയ ‘നാട്ടു നാട്ടു’ ലോകശ്രദ്ധ നേടിയിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ […]
ദുല്‍ഖറിന്റെ കമ്പനി ബൈക്ക് വിതരണം തുടങ്ങി
ഇന്ത്യന്‍ വൈദ്യുത ബൈക്ക് വിപണിയില്‍ വേഗത്തിലും സാങ്കേതിക മികവിലും മുന്നിട്ടു നില്‍ക്കുന്ന അള്‍ട്രാവയലറ്റ് അവരുടെ എഫ് 77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ വിതരണം ആരംഭിച്ചു. ഇ.വി സ്റ്റാര്‍ട്ട്പ്പായ അള്‍ട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ ബെംഗളൂരുവിലാണ് നിര്‍മിക്കുന്നത്. എഫ് 77, എഫ് 77 റെക്കോണ്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇലക്ട്രിക് മോട്ടോര്‍ കമ്പനിയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. ബെംഗളൂരുവിലെ നിര്‍മാണശാലയില്‍ വച്ചു തന്നെയാണ് ഉടമകള്‍ക്ക് കൈമാറുന്നത്. 3.80 […]
ഇക്കിഗായ് കൗമാരക്കാര്‍ക്ക്
ഈ പുസ്തകം നിങ്ങളുടെ കൈയ്യില്‍ കിട്ടിയത് ആകസ്മികമല്ല. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ ഒരു ദൗത്യം നിര്‍വഹിക്കാന്‍ നിങ്ങള്‍ തയാറായതിനാലാണ് അത് നിങ്ങളെ തേടിവന്നത്. ഈ പ്രദേശം മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്തതിനാല്‍ ഭൂപടം നോക്കി യാത്ര ചെയ്യാനാവില്ല. അതിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്കുമാത്രം കണ്ടെത്താനാകുന്ന ഒരു പുതിയ നിഗൂഢലോകം നിങ്ങളെ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഇനിയെന്ത് എന്ന് നിങ്ങള്‍ ചിന്തിക്കും, അല്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ, ഈ യാത്ര തുടരുന്നത് ഉചിതമാണ്. കാരണം അവസാനം ഒരു വലിയ സമ്മാനം […]
ബിപി കുറയ്ക്കാനും മാതളനാരങ്ങ!
ബിപി കുറയ്ക്കാന്‍ മാതളനാരങ്ങ നല്ലതെന്ന് വിദഗ്ധര്‍. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാല്‍ ഹാര്‍ട്ട് സംബന്ധമായ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗത്തിന് ഇത് നല്ല മരുന്നാണ്. ഇതു കാരണമുണ്ടാകുന്ന അമിത വണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്കും […]
മധ്യാഹ്ന വാര്‍ത്തകള്‍
പാചകവാതക വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയുമാണു കൂട്ടിയത്. പുതിയ ഗാര്‍ഹിക സിലിണ്ടറിനു വില 1110 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 2124 രൂപ നല്‍കണം. നേരത്തെ 1773 രൂപയായിരുന്നു. ബഫര്‍ സോണില്‍ 70,582 നിര്‍മിതികളുണ്ടെന്നു ബഫര്‍സോണ്‍ വിദഗ്ധ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നതിനേക്കാള്‍ 21,210 നിര്‍മിതികള്‍ അധികമുണ്ടെന്നാണു റിപ്പോര്‍ട്ട്. ഐജിഎസ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങി പോയി. ഐജിഎസ്ടി […]
വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് വിസ്മയിപ്പിക്കുന്നുവെന്നും ചർച്ചകളെ സർക്കാർ ഭയക്കുന്നത് നാണക്കേടാണെന്നും വിഡി സതീശൻ
പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി ഐജിഎസ്ടി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും നികുതി ചോർച്ച തടയുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും കോടികണക്കിന് രൂപയുടെ നികുതി നഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിൽ നിന്നും റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതേ വിഷയം ബജറ്റ് ചർച്ചയിൽ വന്നതാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ശ്രദ്ധ […]
ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം മൂന്നാം തവണയും നീട്ടി നൽകി
ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം മൂന്നാം തവണയും നീട്ടി നൽകി. ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ഒരു മാസത്തേക്ക് കൂടി സമയം നീട്ടിയത് . ഹെൽത്ത് കാർഡ് ലഭിക്കണമെങ്കിൽ ടൈഫോയ്ഡ് വാക്സിനൻ കൂടി എടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഈ വാക്സിന് വില കൂടുതലായതിനാൽ വില കുറഞ്ഞ വാക്സിൻ എല്ലാവർക്കും ഒന്നിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ എത്തിക്കാമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന്റെ ലഭ്യത അനുസരിച്ച് എത്രയും വേഗം ഹെൽത്ത് കാർഡുകൾ എടുക്കാൻ സാധിക്കും.
തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് ഇന്ന് പുലർച്ചെ തകരാർ പരിഹരിച്ച് പുനഃസ്ഥാപിച്ചു.
തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് ഇന്ന് പുലർച്ചെ തകരാർ പരിഹരിച്ച് പുന:സ്ഥാപിച്ചു. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പാഴൂർ പമ്പ് ഹൗസിൽ നിന്നുള്ള കൂടുതൽ കുടിവെള്ളം ഇന്ന് മുതൽ ലഭ്യമാകും. രണ്ടാമത്തെ മോട്ടോർ വഴിയുള്ള വെള്ളം പാഴൂരിൽ നിന്ന് നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്‍റിലേക്ക് എത്തിയാൽ ഇടവിട്ടുള്ള ദിവസങ്ങളിൽ എല്ലായിടത്തേക്കും വെള്ളം പമ്പ് ചെയ്യും. പാഴൂരിൽ രണ്ട് മോട്ടോറുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോറും പ്രവർത്തനക്ഷമമായാലേ പൂർണതോതിൽ […]
അനധികൃത ശേഖരത്തില്‍ നിന്നാണ് വരാപ്പുഴയിൽ സ്ഫോടനമുണ്ടായതെന്ന് എറണാകുളം ജില്ലാ കളക്ടർ
അനധികൃത ശേഖരത്തില്‍ നിന്നാണ് വരാപ്പുഴയിൽ സ്ഫോടനമുണ്ടായതെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. ജൻസൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിൻ്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സംശയം. ഇന്നലെ വൈകീട്ട് അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകക്കെടുത്ത […]
പാചക വാതക വിലയിൽ വർധന
ഇന്നു മുതൽ ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി 1110 രൂപയും,വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി 2124 രൂപയും നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതോടൊപ്പം റെയിൽവേയിലും ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചു. പലഹാരങ്ങൾക്കും ഊണിനും ഉൾപ്പെടെ റെയിൽവെയിലും വില ഇരട്ടിയാക്കിയിരുന്നു.
