അനധികൃത ശേഖരത്തില്‍ നിന്നാണ് വരാപ്പുഴയിൽ സ്ഫോടനമുണ്ടായതെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ.രേണുരാജ്. ജൻസൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിൻ്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സംശയം. ഇന്നലെ വൈകീട്ട് അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഈ സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിൽ വീട് വാടകക്കെടുത്ത ജൻസനെ മുഖ്യ പ്രതിയാക്കിയായിരിക്കും പൊലീസ് കേസെടുക്കുന്നത്. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറെൻസിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലം പരിശോധിക്കും.
അനധികൃത ശേഖരത്തില്‍ നിന്നാണ് വരാപ്പുഴയിൽ സ്ഫോടനമുണ്ടായതെന്ന് എറണാകുളം ജില്ലാ കളക്ടർ
