ത്രിപുരയിൽ നാല് സർവേകളിൽ മൂന്നും ബിജെപി ഭരണം നിലനിർത്തുമെന്നു പറയുന്ന എക്സിറ്റ് പോൾ ഫലം തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .ജനങ്ങളാണ് വിധിയെഴുതുന്നത്, എക്സിറ്റ് പോളുകാർ അവരുടെ ജോലി ചെയ്യുന്നു, ഫലം വരട്ടെയെന്നും സീതാറാം യെച്ചൂരി ദില്ലിയിൽ പറഞ്ഞു.ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചാണ് ഇന്നലെ എക്സിറ്റ് പോൾ ഫലങ്ങള്‍ പുറത്ത് വന്നത്.മേഘാലയില്‍ എൻപിപിക്ക് മൈൽക്കൈ പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. പതിവ് പോലെ സർക്കാർ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം ഉറപ്പാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ലെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. എൻപിപി 18 ന് മുകളിൽ സീറ്റ് നേടുമെന്ന് എല്ലാ എക്സിറ്റ് പോളുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിയുന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. എക്സിറ്റ്പോളുകള് വന്ന സാഹചര്യത്തില്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് ത്രിപുരയില്‍ സുരക്ഷ വർധിപ്പിച്ചു.
എക്സിറ്റ് പോൾ ഫലം തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
