കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടിലാണ് തരൂർ. വിമർശനങ്ങൾ ഒഴിവാക്കാൻ പ്രത്യേക ക്ഷണിതാവാക്കി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. പ്രത്യേകം ക്ഷണിതാവായാൽ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനാവില്ല. നേതൃത്വം ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ പങ്കെടുക്കാമെങ്കിലും, അഭിപ്രായ പ്രകടനങ്ങൾക്ക് പോലും പരിമിതിയുണ്ട്. പുതിയ പ്രവർത്തക സമിതിയെ നാമനിർദേശം ചെയ്യാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ ശശി തരൂർ യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ
