പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു
