റോഡ് വേണമെന്ന പൊതു ആവശ്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സഹകരിക്കണമെന്നും പണം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജൻ പറഞ്ഞു.പയ്യന്നൂരിൽ റോഡ് വീതികൂട്ടാൻ നഷ്ടപരിഹാരം നൽകാതെയുള്ള സ്ഥലം ഏറ്റെടുക്കലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ. മാതമംഗലത്തേത് ആദ്യഘട്ടത്തിലെ എതിർപ്പ് മാത്രമെന്ന് എംവി ജയരാജൻ പറഞ്ഞു.നഷ്ടപരിഹാരം നൽകാതെ പെരുമ്പ മാതമംഗലം റോഡിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ ആകെ 51 പേരാണ് പയ്യന്നൂർ മുനിസിഫ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഇതിൽ പത്തോളം പേരെ ഭൂമിയേറ്റെടുക്കുന്നതിന് സമ്മതിപ്പിച്ചെന്നും ബാക്കിയുള്ള 40 പേരുടെയും ഭൂമി കോടതി ഉത്തരവും പ്രതിഷേധവും മറികടന്ന് പൂർണമായും ജെസിബി കൊണ്ടുവന്ന് ഇടിച്ച് നിരത്തുകയും ചെയ്തു. അഭിഭാഷകന്റെ വാഹനങ്ങൾ തകർത്തതോടെ പ്രതികരിച്ചാൽ സമാനമായ ആക്രമണം ഉണ്ടാകുമോയെന്ന് ബാക്കിയുള്ളവർക്കും ഭയമായി എന്ന് നാട്ടുകാർ പറയുന്നു. സ്ഥലം സന്ദർശിച്ച ഡിസിസി പ്രസിഡന്റ് വീട്ടുകാർക്ക് നിയമസഹായം കോൺഗ്രസ് നൽകുമെന്ന് പറയുകയുണ്ടായി.
റോഡ് വേണമെന്ന പൊതു ആവശ്യത്തിൽ ഭൂമി നഷ്ടപ്പെടുന്നവർ സഹകരിക്കണമെന്നും പണം നൽകാനാകുമോ എന്ന് പരിശോധിക്കാമെന്നും എംവി ജയരാജൻ
