ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ രണ്ടു ദിവസത്തെ യോഗം ന്യൂഡൽഹിയിൽ ആരംഭിച്ചു. യോഗത്തിൽ പങ്കെടുക്കാനായി മൗറീഷ്യസ്, ബ്രസീൽ, തുർക്കി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും മറ്റും പങ്കെടുക്കും. ലോകം നേരിടുന്ന വെല്ലുവിളികളും മറ്റു അന്താരാഷ്ട്ര വിഷയങ്ങളും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം ചർച്ച ചെയ്യും.
ബിബിസിയിലെ ആദായ നികുതി പരിശോധന ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി .
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുമായുള്ള ഔദ്യോഗിക ചർച്ചയ്ക്കിടെയാണ് ബ്രിട്ടൻ ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങൾ പാലിക്കാൻ ബിബിസിയും ബാധ്യസ്ഥരാണെന്നാണ് ഇന്ത്യയുടെ നിലപാട്.
