ഇന്ത്യയുടെ സൂപ്പര്‍ കാര്‍ ‘ബ്ലോണ്ടി’ എന്ന വിശേഷണവുമായി ഇന്‍സ്റ്റഗ്രാം താരം ‘ഒക്ടെയ്ന് ഗേള്‍’. സൂപ്പര്‍ കാര്‍, സൂപ്പര്‍ ബൈക്ക് പ്രേമികള്‍ക്കിടയില്‍ മൂന്നു ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ‘ഒക്ടെയ്ന് ഗേളി’ന്. ഏറ്റവും ഉയര്‍ന്ന പ്രതികരണങ്ങളുണ്ടാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നിലയിലാണ് ഒക്ടെയ്ന് ഗോള്‍ സൂപ്പര്‍ താരമായിരിക്കുന്നത്. ഓരോ പോസ്റ്റിനും കോടികളുടെ വ്യൂസും ലക്ഷക്കണക്കിനു ലൈക്കും പോസിറ്റീവ് കമന്റ്സും. ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ അത്യപൂര്‍വമായ സ്പോര്‍ട്സ്, ആഡംബര, സൂപ്പര്‍ ബൈക്കുകളും കാറുകളും റീല്‍സാക്കി സൂപ്പര്‍ താരമായ ‘ഒക്ടെയ്ന് ഗേള്‍’ തൃശൂര്‍ക്കാരി മിയ ജോസഫാണ്. രണ്ടു കൊല്ലം മുമ്പ് 16 ാം വയസിലാണ് ഇന്‍സ്റ്റഗ്രമില്‍ റീല്‍സ് അപ്ലോഡ് ചെയ്തു തുടങ്ങിയത്. ഒന്നര കോടിയോളം വ്യൂസും ഒന്നര ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തോളം പോസിറ്റീവ് കമന്റുകളും ലഭിക്കുന്നുവെന്നതാണ് മിയയുടെ റീല്‍സിന്റെ സവിശേഷത. സ്പോര്‍ട്സ് കാറും സൂപ്പര്‍ ബൈക്കുും ഒരു വിന്റേജ് കാറും ചേര്‍ന്നുള്ള റീല്‍സിനു ഒന്നര കോടി വ്യൂസ്. ഏഴു ലക്ഷത്തോളം ലൈക്കും ലഭിച്ചു. ഹെലികോപ്റ്ററുകളും പ്രൈവറ്റ് ജെറ്റുകളും അടക്കമുള്ളവയുടെ ഇന്‍സറ്റഗ്രാം റീല്‍സും യുട്യൂബ് വീഡിയോകളും ധാരാളമുണ്ട്. സ്പോര്‍ട്സ് കാറുകളായ ലംബോര്‍ഗനി, ഫെരാരി, പോര്‍ഷെ, ലക്ഷ്വറി കാറുകളായ റോള്‍സ് റോയ്സ്, ബെന്‍സ്, നിസാന്‍ ജിടിആര്‍ തുടങ്ങിയവയുടെ ഇന്‍സ്റ്റഗ്രാം റീല്‍സിനു വ്യൂസ് വളരെ കൂടുതലാണ്. കവാസാക്കി നിഞ്ച സെഡെക്സ് അടക്കമുള്ള സൂപ്പര്‍ ബൈക്കുകള്ക്കൊപ്പമുള്ള റീല്സുമുണ്ട്. റിക്കാര്‍ഡ് പ്രതികരണങ്ങളില്‍ ആകൃഷ്ടരായ മുന്‍നിര കോര്‍പറേറ്റ് കമ്പനികള്‍ അവരുടെ ഇവന്റുകളില്‍ വിശിഷ്ടാതിഥിയായും മികച്ച ബ്രാന്‍ഡുകളുടെ ലോഞ്ചിംഗ് നിര്‍വഹിക്കാനും ക്ഷണിക്കുന്നുമുണ്ട്. കാര്‍ റേസ് ചാമ്പ്യന്‍ ജോസഫ് ചിറക്കേക്കാരന്റെ മകളാണ് ‘ഒക്ടെയ്ന് ഗേള്‍’ മിയ ജോസഫ്. എറണാകുളത്തു പ്രമുഖ കോളജില്‍ ബിസിനസ് മാനേജുമെന്റ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.
തൃശൂരിന്റെ സ്വന്തം ഒക്ടെയ്ന് ഗേള്‍
Leave a comment

A super influencer