ബ്രഹ്മപുരത്ത് കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ വൈകീട്ട് ആരംഭിച്ച തീപിടുത്തം രാത്രിയിലും അണയ്ക്കാൻ സാധിച്ചിട്ടില്ല. കിലോമീറ്ററുകൾ അകലേക്ക് വരെ പുക വ്യാപിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നി രക്ഷാ സേന യൂണീറ്റുകൾ സ്ഥലത്തെത്തി. അണയാതെ കിടക്കുന്ന കനലുകളിൽ നിന്നും തീ വീണ്ടും പടരാൻ സാധ്യതയുണ്ട്. ഏക്കർ കണക്കിനു കുന്നു കൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിനു തുടർച്ചയായ നാലാം വർഷമാണ് തീപിടിക്കുന്നത്. ഇപ്പോൾ തീപിടുത്തം ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിക്കുകയാണ്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടുത്തം ഉണ്ടായത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടി കിടക്കുന്നതിനാൽ കടുത്ത ചൂടിൽ ഉരുകി തീ പിടിച്ചതാകാമെന്നാണ് ജീവനക്കാരുടെ വിശദീകരണം.
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടി കിടക്കുന്നതിനാൽ കടുത്ത ചൂടിൽ ഉരുകി തീ പിടിച്ചതാകാമെന്ന് ജീവനക്കാർ
