ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ. ജീവനുള്ള കാലത്തോളം ലൈഫ് മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ കേസുമായി മുന്നോട്ട് പോകും. സിബിഐ അന്വേഷിക്കുന്ന വിദേശ സംഭവനാ നിയന്ത്രണ ചട്ട ലംഘത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് ആരോപണം. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എടുത്ത കേസിലും കക്ഷിചേരുമെന്നും അനിൽ അക്കര അറിയിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്.
ലൈഫ് മിഷൻ കേസിൽ സുപ്രീംകോടതിയിലേക്കെന്ന് അനിൽ അക്കരെ
