സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യ യാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ് ആർടിസി .വിദ്യാർത്ഥി കൺസഷനും സൗജന്യ പാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്‌വെയർ വാങ്ങും. അംഗപരിമിതർക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള സൗജന്യ പാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഈ പാസുകളെല്ലാം പുന:പരിശോധിക്കും. കൺസഷനുമായി ബന്ധപ്പെട്ടു വരുന്ന ചെലവ് വിദ്യാഭ്യാസ വകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹിക നീതി വകുപ്പും നൽകണമെന്നാവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്തു നൽകും. കൺസഷനായി 130 കോടിയും സൗജന്യ പാസിനായി 830 കോടിയുമാണ് ഒരു വർഷം […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 6
◾കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഇന്നു പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കും. അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി എന്നിവ മുടങ്ങില്ല. ഐഎംഎയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. ◾തീയണച്ചെങ്കിലും പുകയടങ്ങാതെ ബ്രഹ്‌മപുരം. ശ്വാസംമുട്ടി കൊച്ചി നഗരം. പുകമാലിന്യമുള്ള ഏഴു പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ് വരെയുള്ളവര്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, […]
വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി
മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നല്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹീയറിംഗ് പൂര്‍ത്തിയായിട്ട് മാര്‍ച്ച് 18ന് ഒരു വര്‍ഷമാകുമ്പോള്‍ വിധി പറയാന്‍ ലോകായുക്ത തയാറാകുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എംഎല്‍എയുടെ വീട്ടില്‍ കയറിവരെ റെയ്ഡ് നടത്തുമ്പോൾ പിണറായി സര്‍ക്കാര്‍ വന്ധീകരിച്ച കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു.ഹീയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്ന സുപ്രിംകോടതി നിര്‍ദേശമൊന്നും കേരള ലോകായുക്തക്ക് ബാധകമല്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ ദീര്‍ഘകാലമായി ഗവര്‍ണറുടെ മുമ്പിലുണ്ടെങ്കിലും അദ്ദേഹവും […]
പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണെന്ന് വി.ഡി. സതീശൻ
പിണറായി സർക്കാരിന്റെ ശ്രമം മാധ്യമങ്ങളെ ഭയപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പൊലീസ് പരിശോധന അസഹിഷ്ണുതയുടെ പര്യായമാണ്. ബി ബി സി ഓഫീസിൽ റെയ്ഡ് നടത്തിയ മോദിയും പിണറായിയും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്ത അവസ്ഥയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇതെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു.എം.കെ.രാഘവൻ്റെ പ്രസ്താവനയ്ക്ക് കെപിസിസി അധ്യക്ഷൻ മറുപടി നൽകും. തന്റെ കുടുംബത്തിനെതിരായ ആരോപണങ്ങൾ ഉണർന്നപ്പോൾ അതിൽ മുഖ്യമന്ത്രി യുടെ കുടുംബത്തെ കൂടി ഉൾപ്പെടുത്താനാണ് ഇ പി യുടെ ശ്രമമെന്നും […]
കിടിലന്‍ പ്ലാനുമായി വോഡഫോണ്‍- ഐഡിയ
ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ തരത്തിലുള്ള പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോണ്‍- ഐഡിയ. ഓരോ മാസം പിന്നിടുമ്പോഴും വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, കിടിലന്‍ പ്ലാനുകള്‍ പലപ്പോഴും അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഒട്ടനവധി ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് വോഡഫോണ്‍-ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയുടെ രണ്ട് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 401 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാനാകും. ഈ പ്ലാനിനെ ‘വി മാക്‌സ് 401 സൗത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്. തമിഴ്, […]
‘എന്താടാ സജി’ ചിത്രത്തിന്റെ ആദ്യ ടീസര്‍
മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക. ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ എല്ലാം മലയാളികള്‍ക്ക് […]
‘ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സ്’ ട്രെയിലര്‍
അര്‍ജുന്‍ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഖാലി പേഴ്‌സ് ഓഫ് ബില്യണയേഴ്‌സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാകും ചിത്രമെന്ന് ട്രെയില്‍ ഉറപ്പ് നല്‍കുന്നു. നവാഗതനായ മാക്‌സ്‌വെല്‍ ജോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. സംഗീതം പ്രകാശ് അലക്‌സ്. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് […]
ലൈസന്‍സോ ഹെല്‍മെറ്റോ വേണ്ട! എത്തി, യുലു ഇ ബൈക്ക്
ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിറാക്കിള്‍ ജിആര്‍, ഡെക്‌സ് ജിആര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി സെഗ്മെന്റിലെ ബജാജിന്റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ മിറാക്കിള്‍ ജിആര്‍, ഡിഎക്‌സ് ഇലക്ട്രിക് ബൈക്കുകള്‍ പ്ലാറ്റ്‌ഫോം പങ്കിടുന്നു. മുന്‍വശത്തെ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമായാണ് പുതിയ യുലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകള്‍ക്ക് രണ്ടു ഭാഗത്തും ഡ്രം ബ്രേക്കുകള്‍ […]
എന്റെ ബോധി വൃക്ഷങ്ങള്‍
കുടിപ്പള്ളിക്കൂടം മുതല്‍ കോളേജ് ജീവിതം വരെയുള്ള വിദ്യാലയകാലജീവിതത്തെ ഓര്‍മകളിലൂടെ പുനരാനയിക്കുകയാണ് ഈ കൃതിയില്‍. 1950കളില്‍ തുടങ്ങി എഴുപതില്‍ അവസാനിക്കുന്ന ഈ വസന്തകാലത്തെ തെളിഞ്ഞ പുഴപോലെ സുതാര്യമായ ഓര്‍മകളില്‍ ഭാവനയുടെ നിറവും രസവും കലര്‍ത്തി ഗ്രന്ഥകാരന്‍ അവതരിപ്പിച്ച് വായനക്കാരെ ഗൃഹാതുരമായ ഒരു അനുഭൂതി ലോകത്തിലേക്കു നയിക്കുന്നു. നിരാഡംബരവും നിഷ്‌കളങ്കവുമായ ബാല്യകൗമാരകാലങ്ങളെയും അവയുടെ കര്‍മകാണ്ഡങ്ങളായ വിദ്യാലയങ്ങളെയും സ്വന്തം ഓര്‍മകള്‍കൊണ്ട് പുനഃസൃഷ്ടിക്കുന്ന പുസ്തകം. പ്രശസ്ത ചിത്രകാരന്‍ മദനന്‍ വരച്ച ചിത്രങ്ങളും. ‘എന്റെ ബോധി വൃക്ഷങ്ങള്‍’. മാത്യു പ്രാല്‍. മാതൃഭൂമി ബുക്‌സ്. വില […]
ചെറുമയക്കം ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു
ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ പവര്‍ നാപ്പിന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ച് ഒരു സമയമില്ല എന്നതാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് പവര്‍ നാപ് ആകാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് പവര്‍നാപ് എടുക്കാം. ഉച്ചയ്ക്ക് […]
