സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യ യാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ് ആർടിസി .വിദ്യാർത്ഥി കൺസഷനും സൗജന്യ പാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്വെയർ വാങ്ങും. അംഗപരിമിതർക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള സൗജന്യ പാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഈ പാസുകളെല്ലാം പുന:പരിശോധിക്കും. കൺസഷനുമായി ബന്ധപ്പെട്ടു വരുന്ന ചെലവ് വിദ്യാഭ്യാസ വകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹിക നീതി വകുപ്പും നൽകണമെന്നാവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്തു നൽകും. കൺസഷനായി 130 കോടിയും സൗജന്യ പാസിനായി 830 കോടിയുമാണ് ഒരു വർഷം ആവശ്യമായി വരുന്നത്. കൺസഷൻ വേണ്ട വിദ്യാർത്ഥികളുടെ പട്ടിക സ്കൂൾ പ്രിൻസിപ്പലാണ് നൽകേണ്ടത്. പരിശോധനയിൽ അർഹതയില്ലാത്തവരെ കണ്ടെത്തിയാൽ ആ സ്ക്കൂളിനുള്ള കൺസഷൻ ഒരു വർഷം തടയുമെന്നും കെ എസ് ആർടിസി
വിദ്യാർത്ഥി കൺസഷനും സൗജന്യ പാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്വെയർ വാങ്ങുമെന്ന് കെ എസ് ആർ ടി സി
