Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബം​ഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തമുണ്ടായി.

ബം​ഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തമുണ്ടായി. നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരങ്ങൾ തെരുവിലാകുകയും ചെയ്തെന്നും കറുത്ത പുകപടലങ്ങളാൽ മൂടി‌യിരിക്കുകയാണെന്നും റിപ്പോർട്ട്. അതിർത്തി ജില്ലയായ കോക്സിലെ ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ഇതുനരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  അതേസമയം, തീ നിയന്ത്രണവിധേയമായെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി. അഭയാർത്ഥി ദുരിതാശ്വാസ വകുപ്പുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നുമാണ് റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകർന്ന വീടുകളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അവശ്യവസ്തുക്കൾ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും അയച്ചു നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 

ടെന്‍റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കൾ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും അയച്ചു നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ.    നേരത്തെ ദുരന്തബാധിതര്‍ക്ക് സഹായമത്തെിക്കാനുള്ള പണം സ്വരൂപിക്കാനായി തുര്‍ക്കി താരം മെറിഹ് ഡെമിറാലിന് താന്‍ ഒപ്പിട്ട് നല്‍കിയ ജേഴ്സി ലേലത്തില്‍ വെക്കാനും റൊണാള്‍ഡോ അനുമതി നല്‍കിയിരുന്നു. അതിനിടെ, കഴിഞ്ഞ മാസം ഭൂകമ്പത്തിൽ പിതാവിനെ നഷ്ടമായ പത്തു വയസുകാരന്‍ ബാലനെ റൊണാള്‍ഡോ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനീഷ് സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു

ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ  മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു.  മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സിസോദിയയ്ക്ക് ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി  അനുമതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു. അതേ സമയം, കേന്ദ്രത്തിനെതിരെ രൂക്ഷ വിമ‍ര്‍ശനവുമായി […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 6

◾സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ചിലവുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നികുതി കുടിശിക പിരിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കി. അനാവശ്യ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. വിദേശയാത്ര, വിമാനയാത്ര, ടെലിഫോണ്‍ ചാര്‍ജ്ജ്, കെട്ടിടം മോടി പിടിപ്പിക്കല്‍, വാഹനം വാങ്ങല്‍ എന്നിവ വിലക്കി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി 11,101.92 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയെന്നും ബാലഗോപാല്‍. ◾ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായെന്നു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് […]

Posted inബിസിനസ്സ്

ബെവ്‌കോ വില്‍പനയില്‍ 3951 കോടിയുടെ വര്‍ദ്ധന

കൊവിഡ് പ്രതിസന്ധി മാറുകയും മദ്യവിലയില്‍ ചെറിയ വര്‍ദ്ധന വരുകയും ചെയ്തതോടെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് വന്‍ നേട്ടം. 2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി 28 വരെ 16,934.81 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ വില്പനയേക്കാള്‍ (12,983.81) 3951 കോടിയുടെ വര്‍ദ്ധന. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആകെ വില്പന 18,500 കോടി കവിയും. ആകെ വിറ്റ കെയ്‌സുകളുടെ എണ്ണവും ഗണ്യമായി കൂടി. 196.77 ലക്ഷം കെയ്‌സ് വിദേശ […]

Posted inടെക്നോളജി

വിവോ വി27 സീരീസ് ഇന്ത്യന്‍ വിപണിയിലെത്തി

ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനില്‍ പുറത്തിറക്കിയ വിവോ വി27 സ്മാര്‍ട്ട്‌ഫോണുകളാണ് ഇപ്പോള്‍ വിപണി കീഴടക്കുന്നത്. മാര്‍ച്ച് 1 മുതല്‍ വിവോ വി27- ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 730ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലാക്ക് കളര്‍ […]

Posted inവിനോദം

ഉര്‍വശി കോമഡി റോളില്‍, ‘ചാള്‍സ് എന്റര്‍പ്രൈസസ്’

ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വശി കോമഡി റോളിലെത്തുന്ന ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യന്റേതാണ് തിരക്കഥയും. ‘ചാള്‍സ് എന്റര്‍പ്രൈസസ്’ സിനിമയുടെ ടീസര്‍ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനല്‍ വഴി പുറത്തിറക്കി. രസകരമായ ഒട്ടേറെ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയര്‍ ഡ്രാമയാണ് ചിത്രമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഉര്‍വശിക്കും കലൈയരസനും […]

Posted inവിനോദം

‘കബ്‌സ’ മാര്‍ച്ച് 17 ന്, ട്രെയിലര്‍ എത്തി

കെജിഎഫിനു ശേഷം വന്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച പീരിയഡ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രം ‘കബ്‌സ’ മാര്‍ച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാര്‍, കിച്ച സുദീപ, ശ്രീയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍. ചന്ദ്രുവാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. 120 കോടിരൂപ മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സിദ്ദേശ്വര […]

Posted inഓട്ടോമോട്ടീവ്

അഞ്ച് ദശലക്ഷത്തിലധികം ബൈക്കുകള്‍ വിറ്റ് അപ്പാഷെ!

ഇതുവരെ ലോകമെമ്പാടും അഞ്ച് ദശലക്ഷത്തിലധികം അപ്പാഷെ ബൈക്കുകള്‍ വിറ്റഴിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. 2005-ല്‍ ആദ്യമായി സമാരംഭിച്ച അപ്പാഷെ നിരയില്‍ നിലവില്‍ അഞ്ച് വ്യത്യസ്ത മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ 60ല്‍ അധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടിവിഎസ് അപ്പാച്ചെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നായി മാറി. ടിവിഎസ് അപ്പാച്ചെ ശ്രേണി 2020 ഒക്ടോബറില്‍ നാല് ദശലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിച്ചിരുന്നു. നേക്കഡ്, സൂപ്പര്‍ സ്പോര്‍ട്ട് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ടിവിഎസ് അപ്പാച്ചെ സീരീസ് വാഗ്ദാനം ചെയ്യുന്നത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു

കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികൾക്ക് ബുദ്ധിമുട്ടായി. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ തിരിച്ചു പോയി. അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്. സർക്കാർ  ഡോക്ടർമാരുടെ സംഘടനയായ കെജിഎംഓഎയും […]