ടെന്റുകള്‍ നിര്‍മിക്കാനുള്ള സാമഗ്രികള്‍, ഭക്ഷണ പായ്ക്കറ്റുകള്‍, തലയിണ, പുതപ്പ്, ബെഡ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, പാല്, മരുന്നുകള്‍ എന്നിവയടക്കം മൂന്നര ലക്ഷം ഡോളര്‍ വിലമതിക്കുന്ന അവശ്യവസ്തുക്കൾ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും അയച്ചു നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. നേരത്തെ ദുരന്തബാധിതര്‍ക്ക് സഹായമത്തെിക്കാനുള്ള പണം സ്വരൂപിക്കാനായി തുര്‍ക്കി താരം മെറിഹ് ഡെമിറാലിന് താന്‍ ഒപ്പിട്ട് നല്കിയ ജേഴ്സി ലേലത്തില്‍ വെക്കാനും റൊണാള്‍ഡോ അനുമതി നല്‍കിയിരുന്നു. അതിനിടെ, കഴിഞ്ഞ മാസം ഭൂകമ്പത്തിൽ പിതാവിനെ നഷ്ടമായ പത്തു വയസുകാരന് ബാലനെ റൊണാള്‍ഡോ ആലിംഗനം ചെയ്യുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.
അവശ്യവസ്തുക്കൾ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിക്കും സിറിയക്കും അയച്ചു നൽകി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
