ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സിസോദിയയ്ക്ക് ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളും എഎപി പ്രവർത്തകരും വിഷയം രാഷ്ട്രീയവക്കരിക്കുകയാണെന്നും പതിനഞ്ച് ദിവസത്തിന് ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നും സിബിഐ അറിയിച്ചു. അതേ സമയം, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പ്രത്യക്ഷ പാർട്ടി നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു.
മനീഷ് സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു
