തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്നും, ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി ഭാരവാഹികൾ അറിയിച്ചു. കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെ തുടർന്നാണ് സി ഐ ടി യുവിന്റെ സമരം.രാവിലെ പത്തിന് തുടങ്ങിയ സമരത്തിനിടയിൽ സിഐടിയു യൂണിയനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു നേതാക്കളുമായി ചര്‍ച്ച നടത്തും. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത കെഎസ്ആര്‍ടിസി നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നൽകിയത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എല്ലാ മാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്റിന് ഹൈക്കോടതി നൽകിയ നിർദേശം. ശമ്പളം നൽകാനുള്ള മാര്‍ഗം കെഎസ്ആര്‍ടിസിയ്ക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടി രൂപ ധവവകുപ്പിൽ നിന്ന് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തിയത്. ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തിലെ പാതി ശമ്പളം നൽകിയത്.
കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെ തുടർന്ന് സി ഐ ടി യുവിന്റെ സമരം
