ജര്‍മ്മനിയില്‍ 800 വര്‍ഷം പഴക്കമുള്ള നിധിശേഖരം കണ്ടെത്തി. ബെര്‍ലിനില്‍നിന്ന് ഏകദേശം 335 മൈല്‍ വടക്കു പടിഞ്ഞാറായി ഡെന്മാര്ക്ക് അതിര്‍ത്തിക്കടുത്തുള്ള ഹൈതാബുവിലാണ് നിധിശേഖരം കണ്ടെത്തിയത്. ലോക പൈതൃക പ്രദേശമാണിത്. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടു വരെ വൈക്കിംഗ് വ്യാപാര കേന്ദ്രവും ജനവാസ കേന്ദ്രവുമായിരുന്നു ഹൈതാബു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ് സ്റ്റെയ്ന്മാന് നടത്തിയ അന്വേഷണങ്ങള്‍ക്കിടയാണ് ഭൂമിക്കടിയില്‍ നിധി ശേഖരമുണ്ടെന്നു മനസിലാക്കിയത്. ഈ പ്രദേശത്തു കുഴിച്ചു നോക്കിയപ്പോള്‍ 30 സ്വര്‍ണനാണയങ്ങളും രണ്ടു സ്വര്‍ണക്കമ്മലും രണ്ടു സ്വര്‍ണ മോതിരങ്ങളും ഒരു കഷ്ണം തുണിയും മറ്റു ചില വസ്തുക്കളും കണ്ടെത്തി. 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സഞ്ചാരിയോ ഒരു വൈക്കിംഗ് പോരാളിയോ കുഴിച്ചിട്ടതാകാം ഈ സ്വര്‍ണശേഖരമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. നാണയങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അടുക്കിവച്ച നിലയിലായിരുന്നു. ഇവിടെനിന്നു ലഭിച്ച കമ്മലില്‍ വിലകൂടിയ ഒരു ഡസനോളം രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു, സ്വര്‍ണനാണയങ്ങളില്‍ ഇസ്ലാമിക നാണയങ്ങളുടെ അനുകരണമായി സ്വര്‍ണം പൂശിയിരുന്നു. സങ്കീര്‍ണമായ അറബി വാക്കുകളും ഈ നാണയങ്ങളിലുണ്ട്. 1202 മുതല്‍ 1241 വരെ ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാള്‍ഡെമര്‍ രണ്ടാമന്റെ ഭരണകാലത്തെ നാണയങ്ങളാണിവ. നിധി പുരാവസ്തു പഠനത്തിനു മാത്രമല്ല, ചരിത്ര പഠനത്തിനും സുപ്രാധാന തെളിവുകളാണ്.
ജര്‍മനിയില്‍ 800 വര്‍ഷം കാത്തുവച്ച നിധി
