മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗർകോവിൽ യാത്രക്ക് മുൻപ് വീണ്ടും കരുതൽ തടങ്കൽ. നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ചെങ്കൽ റെജി, അസംബ്ലി സെക്രട്ടറി ലിജിത്, റോയ് മണ്ഡലം പ്രസിഡന്റ് അനു തുടങ്ങിയവരെയാണ് പല ഭാഗങ്ങളിൽ നിന്നായി പാറശാല പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗർകോവിൽ യാത്രക്ക് മുൻപ് വീണ്ടും കരുതൽ തടങ്കൽ
