മാസ് മഹാരാജ എന്ന് തെലുങ്ക് പ്രേക്ഷകര്‍ വിളിക്കുന്ന രവി തേജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി. രാവണാസുര എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീര്‍ വര്‍മ്മയാണ്. ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള താരം ജയറാം ചിത്രത്തിലെ സുപ്രധാന റോള്‍ ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് ജയറാം അഭിനയിക്കുന്നത്. ജയറാം അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അന്വേഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മരണത്തിന്റെ ക്രൈം സീനില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നതായി കാണിക്കുന്നു. രവി തേജ ഒരു അഭിഭാഷകനായാണ് എന്നാണ് ടീസര്‍ നല്കുന്ന സൂചന. എന്നാല്‍ ഈ കഥാപാത്രത്തില്‍ വ്യത്യസ്ഥ മുഹൂര്‍ത്തങ്ങള്‍ ടീസറില്‍ കാണിക്കുന്നുണ്ട്. രവിതേജയുടെ ക്യാരക്ടര്‍ വില്ലനാണോ നായകനാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത രീതിയിലാണ് ടീസര്‍ എന്ന് പറയാം. ചിത്രത്തില്‍ മേഘാ ആകാശ്, ഫാരിയ അബ്ദുള്ള, ദക്ഷ നഗര്‍കര്‍, പൂജിത പൊന്നാട എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. രാവണാസുര 2023 ഏപ്രില്‍ 8 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
രവി തേജ ചിത്രം ‘രാവണാസുര’ ടീസര്‍
