Untitled design 22 1

ത്രിപുര മുഖ്രമന്ത്രിയായി മണിക് സാഹ രണ്ടാം തവണയും . നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ഗവർണർ സത്യദേവ് നാരായൺ ആര്യയെ സന്ദർശിച്ച അദ്ദേഹം പുതിയ മന്ത്രിസഭയുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചു. ഇന്നലെ ചേർന്ന ബി ജെ പി നിയമസഭാ കക്ഷി യോഗത്തിൽ ഏകകണ്ഠമായാണു മണിക് സാഹയുടെ പേര് അംഗീകരിച്ചതെന്നു പാർട്ടി വക്താവ് അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി , ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നന്ദ തുടങ്ങിയവർ പങ്കെടുക്കും.

മേഘാലയാ മുഖ്യമന്ത്രിയായി കൊൻറാഡ് സാംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായി രണ്ടാം തവണയാണ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. ഷിലോങ്ങിൽ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.  നാഗാലാൻഡിൽ 60 ൽ 37 സീറ്റും നേടിയ എൻഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാർട്ടികൾ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സർക്കാരായി മാറും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *